ഹഫർ അൽ ബാത്തിൻ : രണ്ടാം പെരുന്നാൾ ദിനത്തിൽ ഹഫർ അൽ ബാത്തിൻ ഒ ഐ സി സി സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈദോത്സവം സംഘടിപ്പിച്ചു.പരിപാടിക്ക് പ്രാർത്ഥന ഗാനങ്ങളോടെ തുടക്കം കുറിച്ചു.റിയാദിൽ നിന്നെത്തിയ നാടൻ പാട്ട് കലാകാരന്മാരുടെ ശിങ്കാരിമേളം കൊട്ടികയറിയപ്പോൾ പങ്കെടുത്തവർ ആവേശത്താൽ തുള്ളലുമായി അതിന്റെ ഭാഗമായി മാറി.പ്രസിഡന്റ് സലിം കീരിക്കാടിൻറെ അധ്യക്ഷതയിൽ നടന്ന ആഘോഷപരിപാടികൾ ഒ ഐ സി സി ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് സി അബ്ദുൽ ഹമീദ് ഉത്ഘാടനം ചെയ്തു. സൗദി നാഷണൽ കമ്മിറ്റി പ്രസിഡണ്ടായി നിയമിതനായ ബിജു കല്ലുമലക്ക് സ്നേഹാദരവ് സിദ്ധീഖ് ബേക് വേ കൈമാറി. 2023 – 2025 കാലയളവിലേക്കുള്ള ഒ ഐ സി സി മെമ്പർഷിപ്പ് കാർഡ് പ്രോഗ്രാം കൺവീനർമാരായ സൈഫുദ്ധീനും രതീഷും ചേർന്ന് ദമ്മാം റീജ്യണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഇ കെ സലിമിൽ നിന്ന് ഏറ്റുവാങ്ങി.

റിയാദിൽ നിന്നെത്തിയ ഗായകർ അണി നിരന്ന ഗാന സന്ധ്യ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. ദമ്മാം റീജ്യണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശിഹാബ് കായംകുളം, ഹഫർ അൽ ബാത്തിൻ ഒ ഐ സി സി നേതാക്കളായ ഇഖ്ബാൽ ആലപ്പുഴ, സജി പടിപ്പുര, ഷബ്നാസ് കണ്ണൂർ, അനൂപ്, ജേക്കബ്, ജിതേഷ്, സാബു സി തോമസ്, നൂഹുമാൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ജനറൽ സെക്രട്ടറി ഷിനാജ് കരുനാഗപ്പള്ളി സ്വാഗതവും വിപിൻ മറ്റത്ത് നന്ദിയും പറഞ്ഞു. നിതിൻ കണ്ടമ്പേത്ത് അവതാരകൻ ആയിരുന്നു.
![]()
