ദമാം: മലേഷ്യയിലെ കുലാലംപുരില് നടക്കുന്ന വേള്ഡ് മലയാളി കൗണ്സില് വനിതാ ഫോറത്തിന്റെ ആദ്യ ആഗോള സമ്മേളനത്തില് പങ്കെടുക്കുന്നതിന് വേള്ഡ് മലയാളി കൗണ്സില് അല്ഖോബാര് പ്രൊവിന്സ് വനിതാ ഫോറം അംഗങ്ങള് കുലാലംബൂരിലേക്ക്. മിഡ്ഡില് ഈസ്റ്റ് ട്രഷറര് അര്ച്ചന അഭിഷേക്, പ്രസിഡന്റ് ഷംല നജീബ്, സെക്രട്ടറി അനു ദിലീപ്, ട്രഷറര് രതി നാഗ, എക്സിക്യൂട്ടീവ് അംഗം ജമീല ഗുലാം ഫൈസല്, ഡോക്ടര് ലീന ഫിലിപ്പ് തുടങ്ങിയവരാണ് പോകുന്നത്.
ലോകമെബാടുനിന്നും 250 ലേറെ പ്രതിനിധികള് പങ്കെടുക്കുന്ന പരിപാടി നാല് ദിവസം നീണ്ടുനില്ക്കും. സമ്മേളനത്തിന്റെ ഉദ്ഘടനം മന്ത്രി ചിഞ്ചു റാണി നിര്വഹിക്കും. മരിയ ഉമ്മന്ചാണ്ടി, സിനിമതാരം വിന്ദുജാ മേനോന് തുടങ്ങിയവര് പങ്കെടുക്കും.
അഭിഷേക് സത്യന്, ഗുലാം ഫൈസല്, നാഗ തുടങ്ങിയവര് ചേര്ന്ന് വനിതാ പ്രതിനിധികളെ യാത്രയയച്ചു. അല്ഖോബാര് പ്രൊവിന്സ് രക്ഷാധികാരി മൂസ കോയ, മിഡ്ഡില് ഈസ്റ്റ് വൈസ് പ്രസിഡന്റ് നജീബ് അരഞ്ഞിക്കല്, ചെയര്മാന് അഷ്റഫ് ആലുവ, പ്രസിഡന്റ് ഷമീം കാട്ടാക്കട, ജനറല് സെക്രട്ടറി ദിനേശ്, ട്രഷറര് അജീം ജലാലുദീന് തുടങ്ങിയവര് ആശംസകള് നേര്ന്നു
![]()
