റിയാദ് :കൊല്ലം ടികെഎം എൻജിനീയറിങ് കോളേജ് സൗദി അലൂമിനി ചാപ്റ്റർ റിയാദിൽ സംഘടിപ്പിക്കുന്ന ‘ഇന്റർ എഞ്ചിനീയറിംഗ് കോളേജ് ബാഡ്മിന്റൺ’ ചാമ്പ്യൻഷിപ്പ് ‘ടി കെ എം സ്മാഷ് 24 സീസൺ 1’ ന്റെ ലോഗോ പ്രകാശനം എൻ കെ പ്രേമചന്ദ്രൻ എം പി റിയാദിൽ നിർവഹിച്ചു.
ചടങ്ങിൽ ടൂർണ്ണമെന്റ് സ്പോൺസേർസ് ആയ എം എ ആർ പ്രോജക്ട്സ്, ഇഎംഎസ് ട്രേഡിങ്, സ്മാർട്ട് സ്റ്റാർ കൺസൾട്ടൻസ് , ഇൻവിക്റ്റ ഡ്യൂറസ്റ്റീൽ ഭാരവാഹികൾ സംബന്ധിച്ചു.
റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ എംബസി സ്കൂൾ ബോയ്സ് സെക്ഷനിൽ വച്ച് നവംബർ 21, 22 തീയതികളിൽ ആണ് ടൂർണമെന്റ് നടത്തുന്നത്. വിവിധ എൻജിനീയറിങ് കോളേജുകളിൽ നിന്നുള്ള മലയാളി എഞ്ചിനീയർമാരും കുടുംബാംഗങ്ങളും മത്സരത്തിൽ പങ്കെടുക്കുന്നു. പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും സിംഗിൾസ്, ഡബിൾസ്, മിക്സഡ് ഡബിൾസ്, എന്നീ വിവിധ വിഭാഗങ്ങളിലാണ് മത്സരം. ഓരോ വിഭാഗത്തിലെ വിജയികൾക്കും ട്രോഫിയും ക്യാഷ് പ്രൈസുകളും പോയിന്റ് അടിസ്ഥാനത്തിൽ വിജയിക്കുന്ന കോളേജിന് ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫിയും സമ്മാനിക്കും. സൗദിയിലെ എല്ലാ മലയാളി എൻജിനീയേഴ്സിനെയും ടൂർണമെന്റിലേക്ക് ക്ഷണിക്കുന്നതായി ബാഡ്മിന്റൺ ടൂർണമെന്റ് ഓർഗനൈസിംഗ് കമ്മിറ്റി അംഗങ്ങൾ അറിയിച്ചു
![]()
