ദമാം: സൗദി എറണാകുളം എക്സ്പാട്രിയേറ്റ് ഫെഡറേഷന്റെ (സീഫ്) നാലാമത് വാര്‍ഷികം സീഫ് കാര്‍ണിവല്‍ -24 എന്ന പേരില്‍ ഡിസംബര്‍ 6 ന് ദമാം ഷിഹാത്തില് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രശസ്ത പിന്നണി ഗായിക രഞ്ജിനി ജോസ്, സിനിമ സീരിയല്‍ താരം ശ്രുതി രജനികാന്ത് (ചക്കപ്പഴം), ഗായകന് റഫീഖ് റഹ്മാന്, കോമഡി ആര്‍ട്ടിസ്റ്റ് സുധീര്‍ പറവൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന കലാസന്ധ്യ അരങ്ങേറും. കൂടാതെ നാടന്‍ തട്ടുകടയും ഉണ്ടാവും. പരിപാടിയിലേക്ക് മുഴുവന്‍ പ്രവാസികളെയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
2020 കോവിഡ് കാലഘട്ടത്തില്‍ എറണാകുളത്തുകാരെ ഒരു കുടകിഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ഏതാനും എറണാകുളത്തുകാരുടെ മനസ്സില്‍ ഉദിച്ച ആശയമാണ് സൗദി എറണാകുളം എക്സ്പാട്രിയേറ്റ് ഫെഡറേഷന്. കഴിഞ്ഞ നാല് വര്‍ഷമായി കിഴക്കന്‍ പ്രാവശ്യയില്‍ പ്രവാസി സമൂഹത്തില്‍ നിരവധി ജീവകാരുണ്യ സാമൂഹ്യ, സംസ്കാരിക, പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സീഫിനായിട്ടുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.
![]()
