റിയാദ്: കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷനും നൂറാനാ മെഡിക്കല്‍ സെന്ററും സംയുക്തമായി റിയാദിലെ തുമാമ അല്‍ ഫുര്‍സാനില്‍ ലേബര്‍ ക്യാമ്പുകളിലെ തൊഴിലാളികള്‍ക്ക് വേണ്ടി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. നൂറില്‍പരം തൊഴിലാളികള്‍ക്ക് മെഡിക്കല്‍ പരിശോധനയും സൗജന്യമായി മരുന്നുകളും വിതരണം ചെയ്തു. സംഘടനയുടെ ലോഗോ പ്രകാശനം ഡോക്ടര്‍ സഫീര്‍ നിര്‍വ്വഹിച്ചു.
അസ്ലം പാലത്ത് ഷെറീക് തൈക്കണ്ടി, ഫൈസല്‍ ടി സി, ഗഫൂര്‍ കൊയിലാണ്ടി, അര്‍ഷാദ്, മനാഫ്, നസീര്‍ തൈക്കണ്ടി, ഫഹിം അസ്ലം, രാജു, ഷെരീഫ്, റെഫീക്, നദീം അസ്ലം, നൂറാനാ മെഡിക്കല്‍ സെന്റര്‍ സുപ്പര്‍വൈസര്‍ ഫൈസല്‍, ഡോ. സഫീര്‍ ജിഷാ തോമസ്, കിരണ്‍ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി
![]()
