കോഴിക്കോട്: കോഴിക്കോട് പയ്യോളിയിൽ ട്രെയിനിൽനിന്നു വീണു യുവതിക്ക് ദാരുണന്ത്യം.മലപ്പുറം ചേലമ്പ്ര മാമ്പഴക്കാട്ട് പുറായി സുബ്രഹ്മണ്യന്റെ മകൾ ജിൻസി (26) ആണ് മരിച്ചത്. അച്ഛന്റെയും അമ്മയുടെയും കൂടെ കണ്ണൂരിലെ സുഹൃത്തിനെ സന്ദർശിച്ചു തിരികെ വീട്ടിലേക്കു മടങ്ങവെയാണ് അപകടമുണ്ടായത്.
കണ്ണൂരിൽനിന്ന് ആലപ്പുഴയിലേക്കു പോകുകയായിരുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസിൽനിന്നാണ് യുവതി വീണത്. അമ്മ: ഗിരിജ. സഹോദരി: ലിൻസി.
![]()
