അബുദാബി:അബുദാബിയിൽ വാഹനമിടിച്ചു മലയാളി വിദ്യാർത്ഥി മരിച്ചു.മോഡൽ പ്രൈവറ്റ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയുമായ ഷാസിൽ മഹ്മൂദ് (11) ആണ് വാഹനമിടിച്ച് മരിച്ചത്.
മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ മിലേനിയം ആശുപത്രിക്ക് സമീപം റോഡ് മുറിച്ച് കടക്കവെയാണ് അപകടം സംഭവിച്ചത്.
കണ്ണൂർ പിലാത്തറ സ്വദേശിയും അബുദാബി ഡിഫൻസിൽ ഉദ്യോഗസ്ഥനുമായ എം.പി.ഫസലുറഹ്മാന്റെയും എമിറേറ്റ്സ് ഫ്യൂച്ചർ ഇന്റർനാഷനൽ അക്കാദമി അധ്യാപിക ആയിശയുടെയും മകനാണ്. സഹോദരൻ റഹാര ഫസൽ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം അബുദാബിയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു
![]()
