ബഹ്റൈൻ :മുഹറഖ് മലയാളി സമാജം, കേരള പിറവി-2024 ആഘോഷങ്ങളുടെ ഭാഗമായി “എന്റെ കേരളം” എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച പ്രബന്ധ രചന മത്സര വിജയികളെ പ്രഖ്യാപിച്ചു.
ആദ്യ സ്ഥാനം സിസിലി വിനോദ് കരസ്ഥമാക്കി.
ശ്രുതില സുധീഷ് രണ്ടാം സ്ഥാനത്തിനും, ഉമ്മു അമ്മാർ മൂന്നാം സ്ഥാനത്തിനും അർഹരായി.
എം എം എസ് സാഹിത്യ വേദിയുടെ കീഴിൽ സംഘടിപ്പിച്ച മത്സരത്തിന്, എന്റർടൈൻമെന്റ് വിഭാഗം കൺവീനർ, ഫിറോസ് വെളിയംകോട്, നേതൃത്വം നൽകി.
സാഹിത്യ, സാമൂഹിക രംഗത്ത് പ്രശസ്തരായ ഹേമ വിശ്വംഭരൻ, ലത്തീഫ് കോളിക്കൽ എന്നിവർ വിധികർത്തകളായി.
വിജയികളെ പ്രസിഡന്റ് അനസ് റഹിം, സെക്രട്ടറി ആനന്ദ് വേണുഗോപാൽ നായർ എന്നിവർ അഭിനന്ദിച്ചു.
![]()
