റിയാദ് :റിയാദിലെ കലാസാംസ്ക്കാരിക രംഗത്ത് മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുന്നഡബ്ലിയു എം എഫ് റിയാദ് വിമൻസ് ഫോറത്തിന്റെ ഭാരവാഹി സുബി സുനിലിനെ (സുബി സജിൻ )സൗദി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. കഴിഞ്ഞ മൂന്ന് വർഷങ്ങളായി സംഘടനയുടെ എല്ലാ കലാ, സാംസ്ക്കാരിക സാമൂഹിക പ്രവർത്തനങ്ങളിലും വളരെ മികച്ച പ്രവർത്തനം കാഴ്ച്ചവെച്ചതിനുള്ള അംഗീകാരമായാണ് സുബിയ്ക്ക് ഈ സ്ഥാനത്തേയ്ക്ക് നിയമന നിർദ്ദേശം നൽകുന്നതെന്ന് റിയാദ് സ്റ്റേറ്റ് കൗൺസിൽ ഭാരവാഹികൾ അറിയിച്ചു.
നിലവിൽ സൗദിയിൽ റിയാദിലെ വി എഫ് എസ് വിസ സെന്ററിലെ പ്രമുഖ ഉദ്യോഗസ്ഥയാണ് സുബി. സൗദിയിലെ ഏറ്റവും മികച്ച ഇന്ത്യൻ അവതാരകനും ഒപ്പം ഇന്ത്യൻ എംബസി സ്റ്റാഫ് കൂടിയായ സജിൻ നിഷാന്റെ ഭാര്യയാണ്.മകൾ സൈറ.
![]()
