ജിദ്ദ: ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം സൗദിയില്‍ എത്തിയ സൗദി പി സി എഫ് സ്ഥാപക നേതാവും, പിഡിപി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്റുമായ അഷ്റഫ് പൊന്നാനിക്ക് പിസിഫ് ജിദ്ദ പ്രവര്‍ത്തകര്‍ സ്വീകരണം നല്കി.
കാല് നൂറ്റാണ്ടുകള്‍ക് മുന്‍പ് പിഡിപി പ്രവാസി സംഘടനയായി പിസിഫ് സൗദി അറേബ്യയില്‍ രൂപീകരിച്ചതിന്റെ നേര്‍ചിത്രവും, പ്രസക്തിയും, ആ കാലഘട്ടത്തെ ത്യാഗോജ്ജ്വലമായ പ്രവാസകാല പൊതു പ്രവര്‍ത്തനത്തിന്റെ തീക്ഷണതയും പ്രവര്‍ത്തകരുമായി അദ്ദേഹം പ്രവർത്തകരുമായി പങ്കുവെച്ചു
പിസിഫ് ജിദ്ദ കമ്മിറ്റിക്ക് വേണ്ടി അബ്ദുല്‍ റഷീദ് ഓയൂര്‍ സ്നോഹപഹാരം നല്കി ആദരിച്ചു.ദിലീപ് താമരക്കുളം അധ്യക്ഷത വഹിച്ച സ്വീകരണ യോഗത്തില്‍ അബ്ദുല്‍ റസാഖ് മാസ്റ്റര്‍ മമ്പുറം സ്വാഗതം പറഞ്ഞു. അനീസ് കൊടുങ്ങല്ലൂര്‍, ഹാറൂണ്‍ പെരുവള്ളൂര്‍, ബക്കര്‍ സിദ്ധീഖ് നാട്ടുകല്‍, ശിഹാബ് പൊന്മള, അസീസ് ഒതുക്കുങ്ങല്‍, ഫൈസല്‍ പൊന്മള, റസാഖ് മാമ്പുഴ,ഈസ കിഴിശ്ശേരി, അബ്ദുല്‍ ഖാദര്‍ തിരുനാവായ അബൂബക്കര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.
![]()
