റിയാദ് : അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന സൗദി അറേബ്യയിൽ ഹെൽത്ത് ആൻഡ് സേഫ്റ്റി മേഖലയിൽ ജോലി ചെയ്യുന്ന ഒരു കൂട്ടം പ്രഫഷണലുകൾ ചേർന്ന് റിയാദിൽ കേരള സേഫ്റ്റി പ്രൊഫെഷണൽ ഫോറം (KSPF) എന്ന പേരിൽ പ്രൊഫഷണൽ നെറ്റ്വർക്കിംഗ് കമ്മ്യൂണിറ്റി രൂപീകരിച്ചു.
ഏതു പ്രതികൂല സാഹചര്യങ്ങളിലും, ജോലി ചെയ്യാനും, ജോലി കണ്ടെത്താനും കഴിവും യോഗ്യതയും ഉള്ള സേഫ്റ്റി പ്രൊഫഷണൽസിനെ വാർത്തെടുക്കുന്നതിനുതകുന്ന പ്രവർത്തങ്ങൾ ചെയ്യുക,ഹെൽത്ത് ആൻഡ് സേഫ്റ്റി മേഖലയിൽ ജോലി ചെയ്യുന്ന പ്രൊഫഷണൽസിനുവേണ്ട വിവിധ ട്രെയിനിങ് പദ്ധതികൾ ആവിഷ്കരിക്കുക തുടങ്ങിയ വിവിധങ്ങളായ പദ്ധതികൾ നടപ്പിലാക്കുന്നതിന് ആദ്യ യോഗം തീരുമാനിച്ചു.
50 – ഓളം വരുന്ന സേഫ്റ്റി പ്രൊഫഷണലുകൾ പങ്കെടുത്ത യോഗത്തിൽ, ഹെൽത്ത് ആൻഡ് സേഫ്റ്റി മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ന്റെ സ്വാധീനം, കോംപീറ്റൻസി ( കഴിവ്) ഉറപ്പാക്കുന്നതിന്റെ ആവശ്യകത, പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുന്നതിനു വേണ്ട നയങ്ങൾ എന്നിവ പ്രഗൽഭരുടെ നേതൃത്വത്തിൽ ചർച്ചാ വിഷയങ്ങളായി.
സംഘടനയുടെ പ്രഥമ ഭാരവാഹികളായി പ്രഭാകരൻ ബേത്തൂർ ( പ്രസിഡണ്ട് ), ജിഹാദ് ( സെക്രട്ടറി ), രതീഷ് ( ട്രഷർ ) എന്നിവരെയും കോർഡിനേറ്റർ ആയി അനൂപ് അപ്പുക്കുട്ടനെയും തിരഞ്ഞെടുത്തു.കൂട്ടായ്മയിലേക്ക് അംഗമാകാൻ ആഗ്രഹിക്കുന്നവർ 0540716645 നമ്പറിൽ ബന്ധപ്പെടണമെന്നു സെക്രട്ടറി ജിഹാദ് അറിയിച്ചു.
![]()
