തബൂക്ക്: മലയാളം മിഷന് തബൂക്ക് മേഖലയുടെ ആഭിമുഖ്യത്തില്‍ കേരളത്തിന്റെ അറുപത്തിയെട്ടാമത് കേരളപ്പിറവി ദിനം ആഘോഷിച്ചു. പരിപാടി ലോക കേരള സഭാംഗം ഫൈസല്‍ നിലമേല്‍ ഉദ്ഘാടനം ചെയ്തു. റഹീം തബൂക്ക് അധ്യക്ഷത വഹിച്ചു. മലയാളം മിഷന് തബൂക്ക് മേഖല കോര്‍ഡിനേറ്റര്‍ ഉബൈസ് മുസ്തഫ സ്വാഗതം ആശ്വസിച്ചു. മലയാളം മിഷന് സൗദി ചാപ്റ്റര്‍ വിദഗ്ദ്ധ സമിതിയംഗം സാജിത ടീച്ചര്‍, കലാ-സാംസ്കാരിക പ്രവര്ത്തകന് അക്രം തലശ്ശേരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.കേരള സര്‍ക്കാര്‍ അംഗീകരിച്ച എം.ടി വാസുദേവന്‍ നായര്‍ എഴുതിയ ഭാഷ പ്രതിജ്ഞ അല്ലി രമേശ് ചൊല്ലിക്കൊടുത്തു. ജോസ് സ്കറിയ നന്ദി പറഞ്ഞു
![]()
