മക്ക:കലാലയം സാംസകാരിക വേദിയുടെ മക്കയുടെ ആഭിമുഖ്യത്തില്‍ യൂണിറ്റ് തലം മുതല്‍ നാഷനല്‍ തലംവരെ വിവിധ ഇനങ്ങളിലായി സാഹിത്യ മത്സരം നടത്തിവരുന്നതിന്റെ ഭാഗമായി രിസാല സ്റ്റഡി സര്‍ക്കിള്‍ മക്ക സോണ്‍ തല മത്സരം തന്‍ഈം സൂഖ് സൂരിയില്‍ നടന്നു. ബഡ്സ്, കിഡ്സ് ,പ്രൈമറി, ജൂനിയര്‍, സെക്കന്ററി, സീനിയര്‍ വിഭാഗങ്ങളിലായി മാപ്പിളപ്പാട്ട്, മദ്ഹ് ഗാനം അറബി ഗാനം. മലയാളം ഇംഗ്ലീഷ് പ്രസംഗവും കഥ പറയല്‍ സ്പെല്ലിങ് ബീ, പെന്‍സില്‍ ഡ്രോയിങ്, ജലച്ചായം, കഥ രചന, കവിത രചന, കാലിഗ്രഫി തുടങ്ങി 78 ഓളം മത്സരങ്ങള്‍ നടന്നു.
ആറ് സെക്ടര്‍ സാഹിത്യോത്സവില്‍ മത്സരിച്ച് ഒന്നാം സ്ഥാനം നേടിയ വരാണ് മക്ക സോണ്‍ തലത്തില്‍ മാറ്റുരച്ചത്. സാഹിത്യോത്സവിന് മുന്നോടിയായി നടത്തിയ ഫാമിലി സാഹിത്യോത്സവ് പ്രവാസി ഫാമിലികള്‍ക്ക് നവ്യാനുഭവമായി. ഫ്ലാറ്റുകളില്‍ ജീവിക്കുന്ന കുടുംബങ്ങള്‍ ഒരുമിച്ച് പരിപാടി അവതരിപ്പിച്ചതിലൂടെ കുട്ടികളുടെ സ്റ്റേജ് ഫിയര്‍ മാറാന്‍ ഫാമിലി സാഹിത്യോത്സവ് ഉപകരിച്ചുവെന്ന് രക്ഷിതാക്കളും കുട്ടികളും സാക്ഷ്യപ്പെടുത്തി. രക്ഷിതാക്കളുടെ കൂടി പങ്കാളിത്തവും പ്രാധിനിത്വവും ഫാമിലി സാഹിത്യോത്സവിന്റെ ആകര്‍ഷണീയതയായിരുന്നു.
പതിനാലാമത് മക്ക സോണ്‍ സാഹിത്യോത്സവില്‍ കാക്കിയ സെക്ടര്‍ ചാമ്പ്യന്മാരായി. നവാരിയ ,ശറായ സെക്ടറുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. മത്സരാര്‍ത്ഥികളുടെ പങ്കാളിത്തം കൊണ്ടും പ്രവാസികളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായിരുന്നു സാഹിത്യോത്സവ്. സാഹിത്യോത്സവിന്റെ കലാ പ്രതിഭയായി റബീഹിനെ തിരഞ്ഞെടുത്തു.
സാഹിത്യോത്സവ് വേദിയില്‍ നടന്ന സാംസ്കാരിക സമ്മേളനത്തില്‍ മക്കയിലെ വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളിലെ പ്രതിനിധികള്‍ സംബന്ധിച്ചു. മര്‍ക്കസ് നാഷനല്‍ മിഷന് ഡെപ്യൂട്ടി ഡയറ്കടറും എസ്.എസ്.എഫ് നാഷണല്‍ സെക്രട്ടറിയുമായ ഉബൈദ് ഇബ്രാഹിം നൂറാനി ഉദ്ഘാടനം ചെയ്തു. എസ് .എസ് .എഫ് ഇന്ത്യയിലും രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബല്‍ തലത്തിലും നടത്തുന്ന സാഹിത്യോത്സവുകള്‍ ആനുകാലിക ലോകം ആവശ്യപ്പെടുന്ന രൂപത്തില്‍ വിദ്യാര്‍ത്ഥികളെ പാകപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു. മത, ധാര്‍മിക അന്തരീക്ഷത്തില്‍ നല്ല ശിക്ഷണങ്ങളോടെ കുട്ടികളെ വളര്തേണ്ടതും മക്കളുടെ കഴിവുകളെ പരിപോഷിപ്പിച്ച് പുതിയ ലോകത്തോട് സംവദിക്കാന്‍ അവരെ പ്രാപ്തരാക്കേണ്ട ഉത്തരവാദിത്തമാണ് രിസാല സ്റ്റഡി സര്‍ക്കിള്‍ നിര്‍വഹിക്കുന്നതെന്ന് സന്ദേശ പ്രഭാഷണം നടത്തിയ ആര് .എസ് .സി ഗ്ലോബല്‍ കണ്‍വീനര്‍ സാദിഖ് ചാലിയാര്‍ പറഞ്ഞു.
റഷീദ് അസ്ഹരി(ഐസിഫ്) മുസ്തഫ മലയില്‍ -(കെഎംസിസി ),ഷിഹാബുദീന്‍ (നവോദയ ) നൗഷാദ് (ഒഐസിസി )ശിഹാബ് (എസ്കെപിഫ് ) എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു. ആര് .എസ് .സി മക്ക സോണ്‍ ചെയര്മാന് കബീര്‍ ചൊവ്വ അധ്യക്ഷനായ സമ്മേളനത്തില്‍ എക്സിക്യൂട്ടീവ് സെക്രട്ടറി മുഹ്യുദ്ധീന്‍ സ്വാഗതവും കലാലയം സെക്രട്ടറി അലി കോട്ടക്കല്‍ നന്ദിയും പറഞ്ഞു. സാമൂഹിക സേവന പ്രവര്‍ത്തനങ്ങളിലെ വിശിഷ്ഠ
വ്യകതിക്കുള്ള
പതിനാലാമത് മക്ക സോണ്‍ സാഹിത്യോത്സവ് സ്നേഹാദരം ഐ .സി .എഫ് വെല്‍ഫയര്‍ സെക്രട്ടറി ജമാല്‍ കക്കാടിന് ടി.എസ് ബദറുദ്ധീന്‍ തങ്ങള്‍ നല്കി ആദരിച്ചു.
ഈ മാസം പതിനഞ്ചിന് ജിസാനില്‍ നടക്കുന്ന നാഷനല്‍ സാഹിത്യോത്സവിന് മുന്നോടിയായി സോണ്‍ തല പ്രതിഭ സഗമം ഉടന്‍ ഉണ്ടാവുമെന്ന് ആര് .എസ് .സി ജനറല്‍ സെക്രട്ടറി അനസ് മുബാറക് പറഞ്ഞു. മത്സരത്തില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റ്, ട്രോഫി വിതരണത്തിന് ഷാഫി ബാഖവി .ഹനീഫ് അമാനി കുമ്പനോര്‍ ,സല്മാന് വെങ്ങളം, സാലിം സിദ്ധിഖി ,അന്‍സാര്‍ താനൂര്‍ ,ഷെഫിന് ആലപ്പുഴ ,ഇസ്ഹാഖ് ഫറോക്ക് ,അന്‍വര്‍ സാദത്ത് കൊളപ്പുറം ,ശിഹാബ് കുറുകത്താണി ,ഇര്‍ഷാദ് സഖാഫി ,സുഹൈല്‍ സഖാഫി, ഫഹദ്, ഷബീര്‍ ഖാലിദ്, ജുനൈദ് എന്നിവര്‍ നേതൃത്വം നല്കി.
![]()
