കോഴിക്കോട് :ഏക സിവില്‍കോഡ് വിഷയത്തില്‍ മുസ്ലിങ്ങളെ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസ്. പൊതു വിഷയമായി തന്നെ ഏക സിവില്‍ കോഡ് ഉയര്‍ത്തി കാട്ടുമെന്ന് മുസ് ലിം സംഘടനകള്‍ക്ക് കോണ്‍ഗ്രസ് ഉറപ്പ് നല്കി. കോണ്‍ഗ്രസ് എന്നും മതേതര നിലപാടാണ് പുലര്‍ത്തുന്നത്.ഏക സിവിൽ കോഡ് ഹിന്ദു-മുസ്ലിം വിഷയമാക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നു കെ.സി.വേണുഗോപാല്‍ നേതാക്കളുമായുള്ള ചര്‍ച്ചയ്ക്കിടെ സൂചിപ്പിച്ചു.
പ്രശ്നത്തില്‍ സി.പി.എം മുസ് ലിംകളെ ലക്ഷ്യമിട്ട് നീക്കം ആരംഭിച്ചതിന് പിന്നാലെയാണിത്, എ.ഐ.സി.സി നേതൃത്വം മുസ്ലിം സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പാണക്കാട് സാദിഖലി തങ്ങള്‍, ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര് എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ടു.
![]()
