റിയാദ്: റിയാദിലെ ആദ്യത്തെ മലയാളം ടോസ്റ്റ്മാസ്റ്റർ ക്ലബ്ബായ റിയാദ് മലയാളം ടോസ്റ്റ്മാസ്റ്റർ ക്ലബ്ബിന്റെ വാർഷിക കൗൺസിലും പുതിയ ഭരണ സമിതി തിരഞ്ഞെടുപ്പും നടന്നു.
മലസ് നഹ്ദ പാർക്ക് ഓപ്പൺ എയർ സ്റ്റേജിൽ നടന്ന കൗൺസിലിൽ DTM. റസൂൽ സലാം മോഡറേറ്ററായിരുന്നു. TM. ഷൈനി നൗഷാദിൻറെ കഴിവുറ്റ നേതൃത്വത്തിൽ സ്ഥാനമൊഴിയുന്ന എക്സ്കോം അവരുടെ കഠിനാധ്വാനത്തിലൂടെയും അർപ്പണബോധത്തിലൂടെയും ക്ലബ്ബിനായി കൊണ്ടുവന്ന അംഗീകാരങ്ങൾക്ക് പ്രശംസിക്കപ്പെട്ടു.
2023 -2024 വർഷത്തേക്കുള്ള ഭരണസമിതി അംഗങ്ങളായി TM. അബ്ദുൽ റസാഖ് കൊടുവള്ളി പ്രസിഡന്റ് TM. മുരളി കൃഷ്ണൻ വൈസ് പ്രസിഡന്റ് ( എഡ്യൂക്കേഷൻ ) TM. നിഷ മുരളിധരൻ വൈസ് പ്രസിഡന്റ് ( മെമ്പർഷിപ് ) DTM. റസൂൽ സലാം വൈസ് പ്രസിഡന്റ് (പബ്ലിക് റിലേഷൻ ) TM.ഷാജി സെക്രട്ടറി TM.നൗഷാദ് കടക്കൽ ട്രഷറർ TM. കമർബാനു സലാം സർജന്റ്@ആംസ് എന്നിവരെ തെരഞ്ഞെടുത്തു.
എല്ലാ ആഴ്ചകളിലും ബുധനാഴ്ച ദിവസങ്ങളിൽ വൈകുന്നേരം 7 മണിക്ക് മലാസിലെ മലാസ് റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ചാണ് ക്ലബ് മീറ്റിംഗ് നടന്നു വരുന്നത്. ടോസ്റ്റ്മാസ്റ്റർസ് ഇന്റർനാഷണൽ (യുഎസ്എ) ആസ്ഥാനമായുള്ള ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ്.
നേതൃത്വ പാഠവം പ്രസംഗ പരിശീലനം എന്നിവയിൽ പരിശീലനം നേടാനാഗ്രഹിക്കുന്നവർ കൂടുതൽ വിവരങ്ങൾക്കും അംഗത്വത്തിനും ബന്ധപ്പെടുക: മൊബൈൽ: 0503852684 – 0563422001 – 0563281185.
![]()
