തിരുവനന്തപുരം: മറുനാടൻ മലയാളി ഓൺലൈൻ ചാനലിന്റെ തിരുവനന്തപുരം ഓഫിസുകളിൽ പോലീസ് റെയ്ഡ്.
പട്ടം ഓഫീസിലെ മുഴുവൻ കമ്പ്യൂട്ടറുകളും പോലീസ് പിടിച്ചെടുത്തു. 29 കമ്പ്യൂട്ടർ, ക്യാമറകൾ, ലാപ്ടോപ് എന്നിവയാണ് കൊച്ചി പോലീസ് കസ്റ്റഡിയിൽ എടുത്തത്. സ്ഥാപനത്തിൽ പ്രവേശിക്കരുത് എന്നും ജീവനക്കാർക്ക് നിർദ്ദേശവും നൽകി.
രാത്രി 12 മണിയോടെയായിരുന്നു പോലീസ് നടപടി.നിയമസഭ അംഗം പി വി ശ്രിനിജനെതിരെ ഷാജൻ സ്കറിയ നടത്തിയ അപകീർത്തികരമായ പരാമർശങ്ങളുടെ പേരിലുള്ള കേസിൽ ആണ് കൊച്ചി പോലീസിന്റെ നടപടി.ഷാജനടക്കമുള്ള ചാനൽ പ്രവർത്തകർക്കെതിരെ എസ് സി എസ് ടി പീഡന നിരോധന നിയമം അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്. ഷാജൻ സ്കറിയയെ കണ്ടെത്താനുള്ള പരിശോധന തുടരുന്നതായി കൊച്ചി പോലീസ് അറിയിച്ചു
![]()
