റിയാദ് : റിയാദ് ഒ ഐ സി സി,അംഗങ്ങൾക്കായി ഏർപെടുത്തിയ സുരക്ഷാ പദ്ധതി പ്രകാരം ഒ ഐ സി സി കണ്ണൂർ ജില്ല പ്രസിഡന്റ് ആയിരുന്ന പരേതനായ അബ്ദുൽ മജീദിന്റെ കുടുംബത്തിനു കണ്ണൂരിൽ വെച്ച് തുക കൈമാറി. പള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റ് വസന്ത് പള്ളിയംമൂലയിൽ നിന്ന് മകൻ മുഹമ്മദ് അർഷാദ് മജീദ് സ്വീകരിച്ചു. ചടങ്ങിൽ പ്രവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രഘുനാഥ് തളിയിൽ, ജില്ല പ്രസിഡന്റ് മുഹമ്മദലി കൂടാളി, ഒ ഐ സി സി നാഷണൽ കമ്മിറ്റി അംഗം അഷ്കർ കണ്ണൂർ, ,ഒ ഐ സി സി കണ്ണൂർ ജില്ലാ ഭാരവാഹികൾ ആയിരുന്ന മൻസൂർ പി എം,അഷ്റഫ് എം എന്നിവർ പങ്കെടുത്തു

![]()
