ദോഹ : പാലക്കാട് ജില്ലാ ഒ ഐ സി സി ഇന്‍കാസ്- കെ എം സി സി കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ മിഡ്മാക്ക് റൗണ്ട് അബൗട്ടിന് സമീപമുള്ള ഓള്‍ഡ് ഐഡിയല്‍ സ്കൂളില്‍ ഇന്ന് നടക്കുന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പ് കൺവൻഷനിൽ പങ്കെടുക്കാൻ എത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബിൻ വർക്കി ഖത്തറിൽ എത്തി.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒ ഐ സി സി ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളും യൂത്ത് വിങ് നേതാക്കളും പാലക്കാട് ജില്ലാ ഭാരവാഹികളും ചേര്‍ന്ന് സ്വീകരണം നല്കി
![]()
