ദുബായ്: ദുബായിലെ ഏറ്റവും പഴയ പാലങ്ങളിലൊന്നായ അൽ മക്തൂം പാലം അറ്റകുറ്റപ്പണികൾക്കായി അടുത്ത ഏതാനും മാസത്തേക്ക് അടച്ചിടുമെന്നു അധികൃതർ അറിയിച്ചു. ദെയ്റ, ബർ ദുബായ് ജില്ലകളെ ബന്ധിപ്പിക്കുന്ന പാലം എമിറേറ്റിലെ ഏറ്റവും തിരക്കേറിയ ഒന്നാണ്. പ്രധാനപ്പെട്ട അറ്റകുറ്റപ്പണികൾക്കായാണ് പാലം നിശ്ചിത സമയങ്ങളിൽ അടച്ചിടുന്നതെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു.
ഒക്ടോബർ 27 ഞായറാഴ്ച മുതൽ 2025 ജനുവരി 16 വരെ പാലം ഭാഗികമായാണ് അടച്ചിടുക. തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാത്രി 11 മുതൽ രാവിലെ 5 വരെയും ഞായറാഴ്ചകളിൽ 24 മണിക്കൂറും പാലം അടച്ചിടും
![]()
