ജിദ്ദ: ഷറഫിയ്യ 14ാമത് എഡിഷന് കലാലയം സാംസ്കാരിക വേദി സംഘടിപ്പിച്ച പ്രവാസി സാഹിത്യോത്സവത്തിന് വർണ്ണാഭവമായ സമാപനം. രാവിലെ 9 മണിക്ക് മഹ്ജറിലെ ഗുലൈലില്‍ ആര് എസ് സി സൗദി വെസ്റ്റ് നാഷനല്‍ ജനറല്‍ സെക്രട്ടറി യാസര്‍ അലി ഓമച്ചുഴ പ്രവാസി സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്തു. സാഹിത്യോത്സവില്‍ എട്ട് യൂനിറ്റുകളില്‍ നിന്ന് നൂറോളം മത്സരാര്‍ത്ഥികള്‍ ഏഴ് വേദികളിലായി വിവിധയിനം മത്സരങ്ങളില്‍ പങ്കെടുത്തു. 77 പോയിന്റ് നേടി റുവൈസ് യൂനിറ്റ് ഒന്നാം സ്ഥാനവും 69 പോയിന്റ് നേടി ഓള്‍ഡ് എംബസി യൂനിറ്റ് രണ്ടാം സ്ഥാനവും 60 പോയിന്റ് നേടി ബാഗ്ദാദിയ്യ യൂനിറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 22 പോയിന്റ് നേടി ഓള്‍ഡ് എംബസി യൂനിറ്റില്‍ നിന്നുള്ള അഹ്മദ് മുഈനുദ്ധീന് കലാപ്രതിഭയായി തെരെഞ്ഞെടുക്കപ്പെട്ടു.
സെക്ടര്‍ സാഹിത്യോത്സവിലെ ജേതാക്കള്‍ നവംബര്‍ ഒന്നിന് നടക്കുന്ന ജിദ്ദ സിറ്റി സോണ്‍ സാഹിത്യോത്സവില്‍ മത്സരികളായി പങ്കെടുക്കുന്നതാണ്. വൈകിട്ട് 5 മണിക്ക് നടന്ന സമാപന സംഗമം സ്വാഗത സംഘം ചെയര്മാന് ഖലീല്‍ കൊളപ്പുറം ഉദ്ഘാടനം ചെയ്തു. സെക്ടര്‍ ചെയര്മാന് ജാബിര്‍ വലിയാട്ടില്‍ അധ്യക്ഷത വഹിച്ചു.
ആര് എസ് സി ജിദ്ദ സിറ്റി സോണ്‍ ചെയര്മാന് ജാബിര്‍ നഈമി വിജയികളെ പ്രഖ്യാപിച്ചു. ആര് എസ് സി സൗദി വെസ്റ്റ് നാഷനല്‍ സെക്രട്ടറി ഇര്‍ഷാദ് കടമ്പോട്ട്, ജിദ്ദ സിറ്റി സോണ്‍ ജനറല്‍ സെക്രട്ടറി ആഷിക്ക് ശിബ്ലി ആശംസകളറിയിച്ചു. സാദിഖ് ചാലിയാര്‍, നൗഫല്‍ എറണാകുളം, ഉസ്മാന് മറ്റത്തൂര്‍, മന്‍സൂര്‍ ചുണ്ടംപറ്റ, ജംഷീര്‍ വയനാട്, സയ്യിദ് ഷബീറലി തങ്ങള്‍, സാലിഹ് അദനി, യാസര്‍ സിദ്ധീഖി, മഹ്ശുഖ് അലി സംബന്ധിച്ചു. മുബാറക്ക് നൂറാനി സ്വാഗതവും ഇര്‍ഫാദ് വിളത്തൂര്‍ നന്ദിയും പറഞ്ഞു
![]()
