തിരുവനന്തപുരം: നോര്‍ക്ക സെന്ററില്‍ ജീവനക്കാര്‍ക്കായുളള ലൈബ്രറി പ്രവർത്തനമാരംഭിച്ചു.റസിഡന്റ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ലൈബ്രറിയില്‍ നിന്നുളള ആദ്യപുസ്തകം നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി കൈമാറി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ബി. ശിവദാസ്, ലൈബ്രറി ഇന്‍ ചാര്‍ജ്ജ് മഞ്ജു ജോണ്‍ നോര്‍ക്ക റൂട്ട്സ് ജീവനക്കാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. നോര്‍ക്ക സെന്ററിന്റെ രണ്ടാംനിലയില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിലാണ് ലൈബ്രറി സജ്ജമാക്കിയിരിക്കുന്നത്.
![]()
