ജിദ്ദ: തിരൂരങ്ങാടി പി എസ് എം ഒ കോളേജ് അലുംനി അസോസിയേഷന് ജിദ്ദ ചാപ്റ്റര്‍ 18ാം വാര്‍ഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു.ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അങ്കണത്തില്‍ വെച്ച് സംഘടിപ്പിച്ച പരിപാടി ഇന്ത്യന്‍ കോണ്‍സല്‍ (ഹജ്ജ്) മുഹമ്മദ് അബ്ദുല്‍ ജലീല്‍ ഉദ്ഘാടനം ചെയ്തു. അബീര്‍ മെഡിക്കല്‍ ഗ്രൂപ്പിലെ ഡോ . അഹമ്മദ് ആലുങ്ങല്‍ മുഖ്യാതിഥിയായി പങ്കെടുത്തു. അലുംനി അസോസിയേഷന് പ്രസിഡണ്ട് സീതി കൊളക്കാടന്‍ അധ്യക്ഷത വഹിച്ചു. അമര്‍ മനരിക്കല്‍, സലാഹ് കാരാടന്‍, അബ്ദുള്ളക്കുട്ടി എ.എം , സിദ്ധീഖ് ഒളവട്ടൂര്‍ , റഹൂഫ് എം പി , റഷീദ് പറങ്ങോടത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അഷ്റഫ് കുന്നത്ത് സ്വാഗതവും അഷ്റഫ് അഞ്ചാലന്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് ലൈവ് ഓര്‍ക്കസ്ട്രയുടെ സഹായത്തോടെ നടന്ന ഗാനസന്ധ്യക്ക് കേരളത്തില്‍ നിന്നും എത്തിയ കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥിയും പട്ടുറുമാല് ജഡ്ജുമായിരുന്ന ഫിറോസ് ബാബു, സിനിമ പിന്നണി ഗായികയായ ദാന റാസിക്ക് എന്നിവര്‍ നേതൃത്വം നല്കി. പഴയതും പുതിയതുമായ ഗാനങ്ങള്‍ കോര്‍ത്തിണക്കി പാടിയും പറഞ്ഞും ഫിറോസ് പാട്ടിന്റെ സുന്ദര മുഹൂര്‍ത്തം കാണികള്‍ക്ക് സമ്മാനിച്ചു. യുവഗായികയായ ദാന റാസിഖ് തന്റെ ഹിറ്റ് പാട്ടുകള്‍ കൊണ്ട് സദസ്സിനെ ആവേശത്തിലാക്കി. അവരോടൊപ്പം ജിദ്ദയിലെ ഗായകരായ ജമാല്‍ പാഷ , സോഫിയ സുനില്‍ , മുംതാസ് അബ്ദുറഹിമാന് തുടങ്ങിയവരും ഗാനമേളയെ ആസ്വാദകരമാക്കി. തുടര്‍ന്ന് പി എസ് എം ഒ കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥികളായ ജാഫര്‍ മേലേവീട്ടില്‍, ഡോ.ഫൈസല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സിനിമാ ഗാനങ്ങളുടെയും , മാപ്പിളപ്പാട്ടുകളുടെയും ,നാടന്‍ പാട്ടുകളുടെയും ഫ്യൂഷനായി അവതരിപ്പിച്ച മുട്ടിപ്പാട്ട് ജിദ്ദ കലാസ്വാദകര്‍ക്ക് ഒരു നവ്യാനുഭവമായി. സീതി കൊളക്കാടന്‍, റഹൂഫ് എം പി , ബഷീര്‍ അച്ഛമ്പാട്ട്, ഷമീം താപ്പി, റഹ്മത്തലി, അനസ് പന്തക്കല്‍ , ഹസീബ് പൂങ്ങാടന്‍ , യൂനുസ് പാക്കട, അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ അടങ്ങിയ മുട്ടിപ്പാട്ട് സംഘത്തെ സദസ്സ് ഹര്‍ഷാരവത്തോടെ സ്വീകരിച്ചു.
മൊയ്ദു വലിയകത്ത് ,അനില്‍ മുഹമ്മദ് ,ഡോ. ഷുഹൈബ് ,സാലിഹ് കൊളക്കാടന്‍ ,മുജീബ് മുത്തേടത്ത് ,ഷാജി അരിമ്പ്രത്തൊടി ,ഹസ്സന് സി കെ ,റഹ്മത്തലി ,ബീരാന് കോയിസ്സന്‍,സുഹൈല്‍ പി കെ , അഷ്റഫ് പി എം ,മുസ്തഫ കെ കെ ,ബഷീര്‍ അച്ഛമ്പാട്ട്,അബ്ദുല്‍ ഗഫൂര്‍ ,അനസ് പന്തക്കല്‍ ,ഹസീബ് പൂങ്ങാടന്‍, ഇല്യാസ് കല്ലിങ്ങല്‍ , ജലാല്‍ തേഞ്ഞിപ്പലം , നൗഷാദ് വെങ്കിട്ട ,സലീം കടലുണ്ടി , ജമീല്‍ മമ്പുറം, അനീസ് കല്ലിങ്ങല്‍ ,റസാക്ക് ,സുഹൈല്‍ എംസി ,ദില്‍ഷാദ് ,ഫവാസ് ,സാജിത ബഷീര്‍ ,നസീമ അഷ്റഫ് ,സമീഹ മൊയ്ദു ,ജെസ്സി റഹൂഫ് , ഷക്കീല സാലിഹ് , റിന്‍ഷിദ അനസ് ,ജെസ്സി ഗഫൂര്‍ ,റിന്‍ഷി ഫൈസല്‍ ,ആമിന അബ്ദുള്ളക്കുട്ടി ,റാഷിന ഫൈസല്‍ , ഇര്‍ഷാദ ഇല്യാസ് തുടങ്ങിയവര്‍ പരിപാടിക്ക് നേത്രത്വം നല്കി. നജീബ് വെഞ്ഞാറമ്മൂട് അവതാരകനായി.
![]()
