റിയാദ് :റിയാദ് ഇന്ത്യൻ അസോസിയേഷൻ (റിയ) ഓണാഘോഷം സംഘടിപ്പിച്ചു.
റിയ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ നാനൂറിൽ പരം ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് “ഓണം -2024” ആഘോഷിച്ചു മാവേലി എഴുന്നള്ളിപ്പ് ,ചെണ്ടമേളം, താലപ്പൊലി ,പുലിക്കളി ,തിരുവാതിര ,വിഭവ സമൃദ്ധമായ സദ്യ എന്നിവകൊണ്ട് കേരളത്തനിമ വിളിച്ചോതിയ ഓണാഘോഷം പങ്കെടുത്തവരുടെ മനസ്സിനെ നാട്ടിലേക്ക് കൊണ്ടുപോയി.
എല്ലാ വർഷവും നടത്തി വരാരുള്ള വാശിയേറിയ യൂണിറ്റ് തല പൂക്കളം മത്സരത്തിൽ ഒന്നാം സ്ഥാനം സുലൈ /റൗദ യൂണിറ്റും ,രണ്ടാസ്ഥാനം സുമേഷി യൂണിറ്റും ,മൂന്നാം സ്ഥാനത്തിന്ന് ഹാര യൂണിറ്റും അർഹരായി.
റിയ കുട്ടികൾക്കായി കളറിംഗ്,ഡ്രോയിംഗ്, ഫാൻസി ഡ്രസ്സ് മത്സരങ്ങൾ നടത്തുകയുണ്ടായി.
ജുനിയർ വിഭാഗം ഡ്രോയിംഗ് ഒന്നാം സ്ഥാനം പ്രണിത മുത്തുക്കണ്ണൻ,
രണ്ടാസ്ഥാനം മേദിനി പളനിയപ്പൻ മൂന്നാം സ്ഥാനത്തിന്ന് കേവിൻകൃശാവന്ത് എന്നിവർ അർഹരായി.
സബ് ജൂനിയർ വിഭാഗം കളറിങ് ഒന്നാം സ്ഥാനം അവനിക രണ്ടാസ്ഥാനം ദേവിന മൂന്നാം സ്ഥാനത്തിന്ന് ശ്രിയ രതീഷ് എന്നിവർ അർഹരായി.
ഫാൻസി ഡ്രസ്സ് മത്സരത്തിൽ യഥാക്രമം ഒന്നാം സ്ഥാനം മേദിനി പളനിയപ്പൻ രണ്ടാസ്ഥാനം സായ് സിനിൽ മൂന്നാം സ്ഥാനത്തിന്ന് ശ്രിയ രതീഷ് എന്നിവർ അർഹരായി.
വൈകിട്ട് നടന്ന കലാ സാംസ്കാരിക സമ്മേളനം പ്രസിഡന്റ് മാധവൻ ഉത്ഘാടനം ചെയ്തു. റിയാദിലെ സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ,റിയാദ് തമിഴ് സംഘം പ്രസിഡന്റ് വെട്രിവേൽ , റിയാദ് ഇന്ത്യൻ മിഡിയ ഫോറം ഭാരവാഹി ഷിബു ഉസ്മാൻ, മുസ്താഖ് മുഹമ്മദ് അലി ( ജനറൽ മാനേജർ അൽ റയാൻ പോളിക്ലിനിക്) സന്തോഷ് വിൽഫ്രെഡ് (എൻ.ആർ.ടി.ഐ.എ), കബീർ പട്ടാമ്പി (പാലക്കാട് അസോസിയേഷൻ) , മുഹമ്മദ് അലി (പെരുമ്പാവൂർ അസോസിയേഷൻ) എന്നിവർ ആശംസകൾ നേർന്നു. മഹേഷ് മുരളീധരൻ സ്വാഗതവും സെക്രട്ടറി ടി എൻ ആർ നായർ നന്ദിയും പറഞ്ഞു.
പരിപാടികൾക്ക് കലാസാംസ്കാരിക വിഭാഗം കൺവീനർ മഹേഷ് മുരളീധരൻ നേതൃത്വം നല്കി. മാത്യു ഇടിക്കുള മാവേലിയായി വേഷമിട്ടു. ഡെന്നി ഇമ്മട്ടി, ജോർജ് ജേക്കബ്, സിനിൽ സുഗതൻ, ജുബിൻ പോൾ, ഉമ്മർകുട്ടി, ഇസ്സക്കി ,ബിജു ജോസഫ് ,അരുൺ കുമരൻ,അജുമോൻ തങ്കച്ചൻ, ബിനു ധർമരാജ്, രാജേഷ് ഫ്രാൻസിസ് ,ഹബീബ് , ശിവകുമാർ, മുത്തുക്കണ്ണൻ ,രതീഷ് ,അറക്കൽ ജോസഫ് , കിഷോർ കുമാർ , ജോൺ ക്ളീറ്റസ് ,നിഖിൽ മോഹൻ , സൂരജ് വത്സല, രാജേഷ് കുമാര്‍, കിരണ്‍ എന്നിവർ നേതൃത്വം നല്കി.
അൽ റയ്യാൻ പോളിക്ലിനിക് -റിയാദ് ഒരുക്കിയ മെഡിക്കൽ ക്യാമ്പ് പരിപാടിയിൽ പങ്കെടുത്തവർക്ക് ഉപകാരപ്രദമായി.
റിയയുടെ കുട്ടികളും മുതിർന്നവരും ഒരുക്കിയ കലാവിരുന്ന് ആഘോഷങ്ങൾക്ക് നിറം ചാർത്തി. ബീറ്റ്സ് ഓഫ് റിയാദ് അവതരിപ്പിച്ച നാസിക്ഡോൾ കലാപ്രകടനം പരിപാടിക്ക് മാറ്റുകൂട്ടി.
![]()
