റിയാദ്:മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്ററിന് റിയാദിൽ സ്വീകരണം നൽകി.റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ഡി പാലസ് ഓഡിറ്റോറിയത്തിൽ
സംഘടിപ്പിച്ച ചടങ്ങിൽ പ്രവർത്തകർ അടക്കം നിരവധിപേർ പങ്കെടുത്തു.
മുസ്ലിം സമുദായം വളരെ പിന്നോക്കവും ദാരിദ്ര്യവും അനുഭവിച്ചിരുന്ന ഒരു കാലത്ത് അധികാരത്തിന്റെ തണലോ സൗകര്യങ്ങളോ ഇല്ലാതിരുന്നിട്ടും സമുദായത്തിന് വേണ്ടി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ച വലിയ മനുഷ്യനായിരുന്നു സയ്യിദ് അബ്ദുറഹ്മാന് ബാഫഖി തങ്ങളെന്ന് അദ്ദേഹം സ്വീകരണത്തിന് നന്ദി പറയവേ അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ സാമുഹിക മേഖലകളില്‍ മുസ്ലീം ലീഗിനേയോ മറ്റ് മുസ്ലിം സംഘടനകളേയോ പരിഗണിക്കാതിരുന്ന ഒരു കാലഘട്ടത്തിലായിരുന്നു അദ്ദേഹം സമുദായ നേതൃത്വം കൈയാളിയിരുന്നത്. സംഘര്‍ഷഭരിതവും, സങ്കീര്‍ണവുമായ ചുറ്റുപാടുകളെയും പ്രതികൂല സാഹചര്യങ്ങളേയും നിര്‍ഭയത്തോടും സംയമനത്തോടും കൂടി നേരിടാന്‍ അദ്ദേഹത്തിനായി. പയ്യോളിയിലും നടുവട്ടത്തും മണത്തലയിലും അങ്ങാടിപ്പുറത്തും തലശ്ശേരിയിലുമെല്ലാം വിവിധ കാലങ്ങളില്‍ സംഘര്‍ഷങ്ങളും കലാപവുമുണ്ടായപ്പോള് ശരിതെറ്റുകള്‍ വേര്തിരിക്കുന്നതിനപ്പുറം കലാപം ശമിപ്പിക്കുന്നതിന് മുന്‍ഗണന നല്കിയ തങ്ങള്‍ അസാമാന്യ ധൈര്യത്തോടെ കലാപ മേഖലയില്‍ കയറിച്ചെന്ന് സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്കി.ബഹുസ്വര സമൂഹത്തില്‍ ബഹു പാര്‍ട്ടി ജനാധിപത്യ ഘടനയില്‍ പ്രായോഗിക രാഷ്ട്രീയം എങ്ങനെയായിരിക്കണം എന്ന് പഠിക്കാന്‍ ബാഫഖി തങ്ങള്‍ ഒരു മികച്ച മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.
റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് സുഹൈല്‍ അമ്പലങ്കണ്ടി അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സിപി മുസ്തഫ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി. ടി ഇസ്മായില്‍, ട്രഷറര്‍ സൂപ്പി നരിക്കാട്ടേരി, സൗദി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് വി കെ മുഹമ്മദ്, റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, ട്രഷറര്‍ അഷ്റഫ് വെള്ളേപ്പാടം, ചെയര്മാന് യു പി മുസ്തഫ, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ അബ്ദുറഹ്മാന് ഫറോക്ക്, നജീബ് നെല്ലാംകണ്ടി, ഷമീര്‍ പറമ്പത്ത്, നാസര്‍ മാങ്കാവ് സംസാരിച്ചു.
കോഴിക്കോട് ആസ്ഥാനമായി വരുന്ന ബാഫഖി തങ്ങള്‍ കമ്മ്യൂണിറ്റി റിസോഴ്സ് ഡെവലപ്മെന്റ് സെന്ററിന്റെ ബ്രോഷര്‍ സിറ്റി ഫ്ലവര്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ടി. എം. അഹമ്മദ്കോയക്കു് നല്കി എം.എ റസാഖ് മാസ്റ്റര്‍ പ്രകാശനം ചെയ്തു.
ജില്ലാ ഭാരവാഹികളായ റഷീദ് പടിയങ്ങല്‍, കുഞ്ഞോയി കോടമ്പുഴ, ഷൗക്കത്ത് പന്നിയങ്കര, മുഹമ്മദ് പേരാമ്പ്ര, ലത്തീഫ് മടവൂര്‍, അബ്ദുല്‍ കാദര്‍ കാരന്തൂര്‍, ഗഫൂര്‍ എസ്റ്റേറ്റ്മുക്ക്, പ്രമോദ് മലയമ്മ, നാസര്‍ കൊടിയത്തൂര്‍, സൈതു മീഞ്ചന്ത, മുജീബ് മൂത്താട്ട്, മനാഫ് മണ്ണൂര്‍,ബഷീര്‍ കൊളത്തൂര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി. ജനറല്‍ സെക്രട്ടറി ജാഫര്‍ സാദിഖ് പുത്തൂര്‍മടം സ്വാഗതവും ട്രഷറര്‍ റാഷിദ് ദയ നന്ദിയും പറഞ്ഞു.
![]()
