ന്യൂഡല്‍ഹി:പോലിസിനെതിരെ ആരോപണങ്ങളുമായി നടൻ സിദ്ധിക്ക് സുപ്രിം കോടതിയിൽ. തന്നെയും കുടുംബത്തെയും നിരീക്ഷിക്കാന്‍ പൊലീസ് അജ്ഞാത സംഘത്തെ നിയോഗിച്ചതായി കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ നടന് ആരോപിച്ചു. ഇത് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ നിർദേശിച്ചതിനെ തുടർന്നാണെന്നും സത്യവാങ്മൂലത്തിൽ ആരോപിക്കുന്നുണ്ട്.
പൊലീസ് സ്റ്റേഷനിലും, കണ്ട്രോള് റൂമിലും ഇക്കാര്യം അറിയിച്ചിരുന്നതായും, പൊലീസ് മേധാവിക്ക് പരാതി നല്‍കിയതായും സിദ്ദിഖ് സത്യവാങ്മൂലത്തില്‍ പറയുന്നു.
![]()
