റിയാദ് :- റിയാദ് ഇന്ത്യൻ മ്യൂസിക് ലവേഴ്സ് അസോസിയേഷൻ വിപുലമായ ചടങ്ങുകളോടെ ഓണാഘോഷം സംഘടിപ്പിച്ചു.
റിയാദ് മലസിലെ ചെറിസ് റസ്റ്റോറന്റിൽ വച്ച് ഓണസദ്യയോടും മഹാബലി എഴുന്നള്ളത്തോടും, തിരുവാതിര കളിയോടും കൂടെ വളരെ വിപുലമായി നടന്ന ചടങ്ങിൽ ക്ഷണിക്കപ്പെട്ട അതിഥികളോടൊപ്പം റിംല കുടുംബാംഗങ്ങളും പങ്കെടുത്തു.
റിംല പ്രസിഡണ്ട് ബാബുരാജ് അധ്യക്ഷത വഹിച്ച ഓണാഘോഷ ചടങ്ങിന് റിംല ഉപദേശക സമിതി അംഗം വാസുദേവൻ പിള്ള, ജോയിന്റ് സെക്രട്ടറി ശ്യാം സുന്ദർ, പ്രോഗ്രാം കൺവീനർ സുരേഷ് ശങ്കർ, പത്മിനി ടീച്ചർ, നിഷാ ബിനീഷ്, ബിനു ശങ്കർ എന്നിവർ ഓണാശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.
റിംല 2025 ലേ മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഔപചാരിക ഉത്ഘാടനം കൊക്കക്കോള ട്രെയിനിങ് മാനേജർ വേണുഗോപാലിന് നൽകിക്കൊണ്ട് റിംല പ്രസിഡന്റ് ബാബുരാജ് നിർവഹിച്ചു.
പ്രീതി വാസുദേവൻ, പത്മിനി ടീച്ചർ,
രാധികാ സുരേഷ്,
അമ്മു.എസ്. പ്രസാദ്,
ലക്ഷ്മി മഹേഷ് എന്നിവർ ചേർന്നു ഭദ്രദീപം തെളിയിച്ചു.
വളർന്നുവരുന്ന ഗായിക ഗായകരെ കണ്ടെത്തുന്നതിനും അവർക്കു വേണ്ടുന്ന പ്രോത്സാഹനം നൽകുന്നതിനും റിംല റിയാദ് കലാരംഗത്തു എന്നും മുൻ നിരയിൽ തന്നെ ഉണ്ടാകുമെന്നു പ്രസിഡന്റ് ബാബുരാജ് പറഞ്ഞു. ഒപ്പം തന്നെ റിയാദിലെ സീനിയർ ഓർക്കസ്ട്രാ ടീമിന്റെ അനുഭവ സമ്പത്തും ഉപദേശങ്ങളും വിദ്യാർത്ഥികളെ സംഗീത ലോകത്തു കൂടുതൽ ഉന്നതിയിൽ എത്തിക്കുമെന്നും അദ്ദേഹം അഭിപ്രായപെട്ടു.
കഴിഞ്ഞ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി പ്രശസ്ത പിന്നണി ഗായകൻ ഉണ്ണിമേനോന്റെ നേതൃത്വത്തിൽ നടത്തിയ പുതുവെള്ളൈ മഴൈ എന്ന മെഗാ ഹിറ്റ് പ്രോഗ്രാമിന്റെ ചരിത്ര വിജയത്തിന് ശേഷം
അടുത്ത വർഷം ഏപ്രിലിൽ മറ്റൊരു വലിയൊരു മെഗാ ഇവന്റിന് റിംല അണിയറ ഒരുക്കങ്ങൾ തുടങ്ങിയതായും, റിയാദ് പൊതു സമൂഹത്തിന്റെ പൂർണ്ണ പിന്തുണയും സഹകരണവും ആ പരിപാടിക്ക് ഉണ്ടാകണമെന്നും പ്രോഗ്രാം ഡയറക്ടർ സുരേഷ് ശങ്കർ അറിയിച്ചു.
ചടങ്ങിന് ജനറൽ സെക്രട്ടറി അൻസാർ ഷാ സ്വാഗതവും ട്രഷറർ രാജൻ മാത്തൂർ നന്ദിയും പറഞ്ഞു.
റിംല ഗായകരായ ദേവിക ബാബുരാജ്, വിനോദ് വെണ്മണി, അനാമികാ സുരേഷ്, കീർത്തി രാജൻ, നിഷാ ബിനീഷ്, രാമൻ ബിനു, അൻസർ ഷാ,
ശ്യാം സുന്ദർ എന്നിവരോടൊപ്പം പുതിയ റിംല മെമ്പർമാരായ
ദിവ്യ പ്രശാന്ത്, അമ്മു.S. പ്രസാദ്, റീന. K. രാജു, അനന്ദു, ഷിസ, അക്ഷിക മഹേഷ് എന്നിവരും ഗാനങ്ങൾ ആലപിച്ചു.
ജോസ് മാഷുടെ നേതൃത്വത്തിൽ മുഹമ്മദ് റോഷനും, സന്തോഷ് തോമസും, സലീമും ഒരുക്കിയ ഓർക്കസ്ട്ര ഫ്യൂഷൻ കാണികൾക്ക് വലിയൊരു സംഗീത വിരുന്നായിരുന്നു.
നിഷ ബിനീഷ്
വിധു ഗോപകുമാർ
ബിന്ധ്യ നീരജ്
ലീന ബാബുരാജ്
കീർത്തി രാജൻ
ഹഫ്സ സലീം
ആശ ജോസ്
റജിന ബിനു
എന്നിവർ ചേർന്നവതരിപ്പിച്ച തിരുവാതിരക്കളി കാണികൾക്ക് നവ്യാനുഭവം ആയിരുന്നു.
ശിവദ രാജൻ,
തൃപ്തിക നീരജ്,
കൃഷ്ണ വേണുഗോപാൽ,അദ്വിക മഹേഷ്,
അമാനി ഗോപകുമാർ,
തൻവി നീരജ്,
ഇഷാൻ ഗോപകുമാർ എന്നിവർ അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസും കാണികളെ ആകർഷിച്ചു.
ബിനീഷ്, ശരത് ജോഷി, മാത്യൂസ്, ഷാജീവ് ശ്രീകൃഷ്ണപുരം, സക്കീർ, അശ്വിൻ, ഗോപകുമാർ ഗുരുവായൂർ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.
ഹരിത അശ്വിൻ, അക്ഷിക മഹേഷ് എന്നിവർ അവതാരകരായിരുന്നു
![]()
