റിയാദ് : ജീവിതശൈലി രോഗങ്ങൾക്കും, മാനസീകാസ്വാസ്ഥ്യങ്ങൾക്കുമുള്ള ഒരു മോചനമന്ത്രവുമായി, കേരളത്തിൽ തുടക്കം കുറിച്ച Mec7 വ്യായാമമുറ, കടലുകൾ താണ്ടി സൗദ്യ അറേബ്യയുടെ മണ്ണിൽ പടർന്നു പന്തലിക്കുകയാണ്.
മെക് സെവൻ റിയാദിന്റെ മൂന്നാമത്തെ യുണിറ്റായ ശുമൈസി – ദീരയുടെ ഉത്ഘാടനം റിയാദ് ചീഫ് ട്രൈനെർ അബ്ദുൾ ഷുക്കൂർ നിർവ്വഹിച്ചു.ജനുവരി 1 ന് റിയാദിൽ തുടക്കം കുറിച്ച Mec7 റിയാദ് ഹെൽത് ക്ലബിന് നിലവിൽ 3 യുണിറ്റുകളുണ്ട്. വരും ദിവസങ്ങളിൽ നിരവധി യുണിറ്റുകൾ റിയാദിന്റെ മണ്ണിൽ ഇടം തേടുമെന്നും, വ്യായാമമുറകൾ ഒരു സംസ്ക്കാരമാക്കി മാറ്റാൻ പ്രവാസികൾ മുന്നിട്ടിറങ്ങണമെന്നും ശുമൈസി – ധീര യൂണിറ്റിന്റെ ഉത്ഘാടനം നിർവഹിച്ച റിയാദ് ചീഫ് ട്രൈനെർ അബ്ദുൾ ഷുക്കൂർ പൂക്കയിൽ പറഞ്ഞു.
റിയാദ് ചീഫ് കോർഡിനേറ്റർ സ്റ്റാൻലി ജോസ് അധ്യക്ഷത വഹിച്ചു.ലാഫ്റ്റർ യോഗ അംബാസഡർ കൂടിയായ സ്റ്റാൻലി ജോസ് പൊട്ടിച്ചിരികൾ എങ്ങനെ നമ്മുടെ മനുഷ്യശരീരത്തിൽ ഹാപ്പിഹോർമോൺസ് സംജാതമാക്കാൻ സഹായിക്കുമെന്ന് വിശദീകരിക്കുകയും, പൊട്ടിചിരിക്കാൻ കിട്ടുന്ന അവസരങ്ങൾ ഒരിക്കലും നഷ്ട്ടമാക്കരുതെന്നും ഓർമ്മപെടുത്തി.ഷറഫുദ്ധീൻ കണ്ണപ്പൻതൊടി, സമീർ പൊറ്റക്കാടൻ, അബ്ദുൾ കരീം പൂവഞ്ചേരി, സമദ് ചെമ്മാട് , എന്നിവർ നേതൃത്വം നൽകി.
![]()
