റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ ബാഡ്മിന്റൺ സംഘടനയായ സിൻമാർ ബാഡ്മിന്റൺ ഗ്രൂപ്പ് (എസ് .ബി .ജി), നവംബർ 7 മുതൽ 9 വരെ മൂന്നാമത് ജി സി സി ഓപ്പൺ ജൂനിയർ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.
റിയാദ് എക്സിറ്റ് 17 ലെ സിൻമാർ ബാഡ്മിന്റൺ ഗ്രൂപ്പിന്റെ ഇൻഡോർ സ്റ്റേഡിയത്തിൽ ടൂർണമെന്റ് നടക്കും.
വ്യത്യസ്ത പ്രായവിഭാഗങ്ങളിലായി ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും മത്സരങ്ങൾ നടക്കും. സിംഗിൾസ്, ഡബിൾസ്, മിക്സഡ് ഡബിൾസ് എന്നി വിഭാഗങ്ങളിലായിരിക്കും മത്സരങ്ങൾ.
ഈ ടൂർണമെന്റ് മേഖലയിലെ യുവ കളിക്കാർക്ക് ആവേശകരമായ ഒരു വേദിയായിരിക്കും, ഓരോ വിഭാഗത്തിലെ ചാമ്പ്യന്മാർക്കായി മനോഹരമായ ട്രോഫികളും ക്യാഷ് പ്രൈസ്കളും കാത്തിരിക്കുന്നു. പങ്കെടുക്കുന്ന എല്ലാവര്ക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.
ഈ ടൂർണമെന്റ് യുവ പ്രതിഭകൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള ഒരു വേദിയാണ്. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ബാഡ്മിന്റൺ ടൂർണമെന്റിൽ പങ്കെടുക്കുന്നതിനും വീക്ഷിക്കുന്നതിനും എല്ലാവരെയും ക്ഷണിക്കുന്നതായി സിൻമാർ ബാഡ്മിന്റൺ ഗ്രൂപ്പ് എക്സിക്യൂട്ടീവ് മെമ്പേഴ്സ് അറിയിച്ചു.
![]()
