തിരുവനന്തപുരം :അമിത വേഗത്തിൽ കാറോടിച്ച് വാഹനാപകടമുണ്ടാക്കിയ സംഭവത്തിൽ വിശദീകരണവുമായി നടൻ ബൈജു സന്തോഷ്. താൻ മദ്യപിച്ചിരുന്നില്ലെന്നും ടയര്‍ പൊട്ടിയാണ് അപകടം നടന്നതെന്നും വ്യക്തമാക്കിയ ബൈജു സംഭവത്തിൽ പൊതുജനങ്ങളോട് ക്ഷമ ചോദിക്കുന്നതായും പറഞ്ഞു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ബൈജു ക്ഷമ ചോദിച്ചത്.
65 കിലോമീറ്റര്‍ വേഗതയിലാണ് സഞ്ചരിച്ചത്. വെള്ളയമ്പലം ജങ്ഷനില്‍വെച്ച് മുന്നിലെ ടയര്‍ പൊട്ടിയപ്പോള്‍ കാറിന്റെ നിയന്ത്രണം നഷ്ടമായി.തിരിക്കാന്‍ നോക്കിയപ്പോള്‍ തിരിഞ്ഞില്ല, അങ്ങനെ സ്കൂട്ടറുകാരന്റെ ദേഹത്തുതട്ടി. അപ്പോള്‍ തന്നെ പുറത്തിറങ്ങി ആ ചെറുപ്പക്കാരനോട് ആശുപത്രിയില്‍ പോകണമോ
എന്ന് ചോദിച്ചു. വേണ്ട, കുഴപ്പമൊന്നുമില്ലെന്നാണ് അപ്പോള്‍ പറഞ്ഞത്. അയാള്‍ക്ക് ഒടിവോ ചതിവോ ഒന്നുമില്ല, അയാള്‍ക്കും പരാതിയില്ല.
![]()
