തിരുവനന്തപുരം: സരിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് കോൺഗ്രസ്. ഗുരുതരമായ സംഘടനാവിരുദ്ധ പ്രവർത്തനം നടത്തിയെന്ന് വിലയിരുത്തി പാർട്ടിയിൽ നിന്നും പുറത്താക്കി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയെന്ന് അറിയിച്ച് കെ.പി.സി.സി വാർത്താക്കുറിപ്പും പുറത്തിറക്കി.
‘ഗുരുതരമായ സംഘടനാവിരുദ്ധ പ്രവർത്തനവും, അച്ചടക്കലംഘനവും നടത്തിയ ഡോ.പി.സരിനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും കെ.പി.സി.സി പ്രസിഡന്റ് ശ്രീ.കെ.സുധാകരൻ എം.പി പുറത്താക്കിയതായി അറിയിക്കുന്നു.’- എന്നായിരുന്നു വാർത്താ കുറിപ്പ്.
ഡോ. പി. സരിനെ സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെയും അച്ചടക്ക ലംഘനത്തിന്റേയും പേരിൽ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബൽറാം ഫെയ്സ് ബുക്കിലൂടെയും അറിയിച്ചു. കെപിസിസി ഡിജിറ്റൽ മീഡിയ സെൽ അടിയന്തരമായി പുനഃസംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
![]()
