എറണാകുളം: റിയാദിലെ അറിയപ്പെടുന്ന ഗായകനും അഭിനേതാവും ഷോർട് ഫിലിം സംവിധായകനും ആയിരുന്ന സക്കീർ മണ്ണാർമലയുടെ ആദ്യ ചിത്രം തെളിവ് സഹിതം റിലീസിങ്ങിന് തയ്യാറായി.ദമാമിലെ പ്രമുഖ വ്യവസായി ജോളി ലോനപ്പന്റെ ജോളി വുഡ് മൂവി ബാനറിൽ ആണു ഈ ചിത്രം റിലീസിങ്ങിന് തയ്യാർ ആയിരിക്കുന്നത്.
കുടുംബപശ്ചാത്തലത്തിലുള്ള തെളിവ് സഹിതം എന്ന ക്രൈo ത്രില്ലർ മൂവിയുടെ പ്രി വ്യൂ ഷോ കൊച്ചി ലാൽ മീഡിയ യിൽ വെച്ച് സിനിമ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ നടന്നു.സിനിമ രംഗത്തെ ടെക്നീഷ്യൻസും അഭിനേതാക്കളും സുഹൃത്തുക്കളും ലാൽ മീഡിയയിൽ പ്രിവ്യൂ ഷോ കാണാൻ സന്നിഹിതരായിരുന്നു.
ക്രിസ്തുമസ് റിലീസ് ആയി പ്രേക്ഷകരിലേക്കു എത്തുന്ന ഈ സിനിമക്ക് പ്രവാസ ലോകത്തുള്ളവരുടെ പൂർണ്ണ സപ്പോർട്ടും പ്രാർത്ഥനയും ഉണ്ടാകണമെന്നു പ്രവാസി കൂടിയായ സംവിധായകൻ സക്കീർ മണ്ണാർമല അഭ്യർത്ഥിച്ചു.
സൗദി അറേബ്യയിലെ ഒരുപറ്റം കലാകാരന്മാർ ഈ സിനിമക്ക് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ കേരളത്തിൽ റിലീസ് ചെയ്യുന്നതോടൊപ്പം തെളിവ് സഹിതം എന്ന ഈ സിനിമ ഗൾഫ് നാടുകളിലും റിലീസിംഗ് ഉണ്ടാവുമെന്നുo നിർമാതാവ് ജോളി ലോനപ്പൻ ദമാം പറഞ്ഞു.
തെളിവ് സഹിതം എന്ന സിനിമയുടെ കഥ തിരക്കഥ ഷഫീഖ് കോഴിക്കോടും ക്യാമറ
എൽദോ ഐസക് ഇടുക്കിയും എഡിറ്റിങ് അശ്വിൻ കോഴിക്കോടും സംഗീതം
സായ് ബാലനും നിർവഹിചിരിക്കുന്നു.സായ് ബാലനാണു ഈ സിനിമയിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
സുരേഷ് ശങ്കർ റിയാദ്(പ്രൊഡക്ഷൻ മാനേജർ) ,കോ പ്രൊഡ്യൂസേഴ്സ് ഷാജഹാൻ, ജുനൈദ് ,അനിൽ കുമാർ, ഫാഹിദ് ഹസ്സൻ,സക്കീർ മണ്ണാർമല ( റിയാദ്),
അനൂപ് അങ്കമാലി(അസോസിയേറ്റ് ഡയറക്ടർ),ഗിജേഷ് (പ്രോഡക്ക്ഷൻ കൺട്രോളർ),സ്റ്റുഡിയോ-ചിത്രാഞ്ജലി.
സിനിമയിലെ അഭിനേതാക്കളായി നിഷാന്ത് സാഗർ,അബു സലീം,മേജർ രവി,രാഗേഷ് ശർമ,
നിർമൽ പാലാഴി ,പ്രതീപ് ബാലൻ, സിറാജ് പയ്യോളി, രമേശ് കാപ്പാട് ,ബിച്ചാൽ മുഹമ്മദ്,
ഷൌക്കത്ത് അലി എന്നിവർ.
![]()
