ജിദ്ദ: തിരൂരങ്ങാടി പി എസ് എം ഒ കോളേജ് അലുംനി അസോസിയേഷന് ജിദ്ദ ചാപ്റ്റര്‍ പതിനെട്ടാം വാര്‍ഷികം ഒക്ടോബര്‍ 18 ന് വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അങ്കണത്തില്‍ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വാര്‍ഷിക ആഘോഷങ്ങളില്‍ മുഖ്യ അതിഥികളായി കേരളത്തില്‍ നിന്നും കോളേജ് പൂര്‍വ വിദ്യാര്‍ത്ഥിയും പട്ടുറുമാല് ജഡ്ജുമായിരുന്ന ഫിറോസ് ബാബു, സിനിമ പിന്നണി ഗായികയായ ദാന റാസിക്ക് എന്നിവര്‍ പങ്കെടുക്കും. അവരോടൊപ്പം ജിദ്ദയിലെ വിവിധ ഗായകരും, ഒപ്പന, ഡാന്‍സ്, മുട്ടിപ്പാട്ട് എന്നീ പരിപാടികളും ഉണ്ടായിരിക്കുമെന്ന് അവര്‍ പറഞ്ഞു.
തിരൂരങ്ങാടി മുസ്ലിം ഓര്‍ഫനേജ് കമ്മിറ്റിക്ക് കീഴില്‍ അനാഥരുടെയും അഗതികളുടെയും അത്താണിയായി 1968 ജൂലൈ മാസത്തില്‍ ജൂനിയര്‍ കോളേജ് ആയി തുടങ്ങിയ പി എസ് എം ഒ കോളേജ് വിദ്യാര്‍ത്ഥികളുടെ അഡ്മിഷനോ അധ്യാപക അനധ്യാപക നിയമനാത്തിനോ ഒരു രൂപ പോലും തലവരിയോ കോഴയോ വാങ്ങാതെ ഇന്ന് ഇന്ത്യയിലെ തന്നെ ഏക സ്ഥാപനം എന്ന നിലയില്‍ തലയുയര്‍ത്തി നില്ക്കുന്നു. 1972 ല്‍ ഫസ്റ്റ് ഗ്രേഡ് കോളേജ് ആയും 1980 മുതല്‍ പോസ്റ്റ് ഗ്രാജുവേറ്റ് കോളേജ് ആയും ഉയര്‍ന്ന സ്ഥാപനം ഈ മാസം മുതല്‍ ഓട്ടോണോമസ് കോളേജ് ആയും മാറിയിരിക്കുകയാണ്. 12 ഡിഗ്രി കോഴ്സുകളും 7 ഓളം പി ജി കോഴ്സുകളുമുള്ള ഈ കലാലയത്തില്‍ 1800 ലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. കലാ കായിക രംഗത്ത് കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴില്‍ ഉന്നത സ്ഥാനീയരാണ് 56 വര്‍ഷം പിന്നിട്ട പി എസ് എം ഓ കോളേജ്.
പി എസ് എം ഓ കോളേജിന്റെ അലുംനി അസോസിയേഷന് പ്രവര്‍ത്തനങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കോളേജിന്റെ വികസനത്തിനും പുരോഗതിക്കും അലുംനി അസോസിയേഷനുകള്‍ വലിയ പിന്തുണ നല്‍കിയിട്ടുണ്ട് എന്ന് ഭാരവാഹികൾ ചൂണ്ടി കാണിച്ചു.
അലുംനി ഭാരവാഹികളായ സീതി കൊളക്കാടന്‍, അഷ്റഫ് കുന്നത്ത്, സിദ്ധീഖ് ഒളവട്ടൂര്‍, റഷീദ് പറങ്ങോടത്ത്, റഹൂഫ് എം.പി, അഷ്റഫ് അഞ്ചാലന്‍, ഇല്യാസ് കല്ലിങ്ങല്‍, റഹ്മത്തലി തുടങ്ങിയവര്‍ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
![]()
