ആലുവ: പ്രമുഖ ഡോക്ടറും എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ ഡോ. കെ.കെ ഉസ്മാന് (84) നിര്യാതനായി.
എടവനക്കാട് കിഴക്കേ വീട്ടില്‍ പരേതരായ ഖാദര്‍ ഹാജിയുടെയും കക്കാട്ട് സൈനബയുടെയും മകനാണ്. ഗ്യാസ്ട്രോ എന്‍ട്രോളജിസ്റ്റായ ഡോ. ഉസ്മാന് അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളില്‍ ജോലി നോക്കിയിട്ടുണ്ട്. ആനുകാലികങ്ങളില്‍ നിരവധി ലേഖനങ്ങള്‍ എഴിതിയിട്ടുണ്ട്. ആത്മകഥയായ എന്റെ കഥ, അവരുടെയും പുറത്തിറങ്ങിയത് അടുത്തയിടെയാണ്. ദിസ് ഈസ് ഇസ്ലാം എന്ന ഇംഗ്ലീശ് പുസ്തകത്തിന്റെ എഡിറ്ററായിരുന്നു.
എടവനക്കാട് സര്‍ക്കാര്‍ സ്കൂള്‍, ഹൈക്സൂള് എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം അലിഗര്‍ മുസ്ലിം സര്‍വകലാശാല, പാലക്കാട് ചിറ്റൂര്‍ ഗവ. കോളേജ് എന്നിവിടങ്ങളില്‍ ഉന്നത വിദ്യാഭ്യാസം നടത്തി. മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളേജില്‍നിന്നുമാണ് മെഡിക്കല്‍ ബിരുദമെടുത്തത്. രണ്ടു വര്‍ഷം സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്ത ശേഷം അമേരിക്കയില്‍ ഉപരി പഠനം നടത്തി. ഭാര്യ നസീം. മക്കള്‍: നസ്നീന്, മുഹമ്മദ് യാസിര്‍, ഇസ്മിറ.
ആലുവ ടൗണ്‍ ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ കബറടക്കം ചെയ്തു
![]()
