തിരുവനന്തപുരം- നവംബർ 13 ന് നടക്കുന്ന പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ യു.ഡി.എഫ് പ്രഖ്യാപിച്ചു. പാലക്കാട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ മത്സരിക്കും. ചേലക്കരയിൽ മുൻ എം.പി രമ്യ ഹരിദാസ് മത്സരിക്കും. വയനാട് ലോക്സഭ മണ്ഡലത്തിലേക്ക് പ്രിയങ്ക ഗാന്ധിയെ നേരത്തെ കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു.
വിജയസാധ്യത പരിഗണിച്ചാണ് സ്ഥാനാർഥികളെ നിശ്ചയിച്ചതെന്ന് കോൺഗ്രസ് വക്താവ് അറിയിച്ചു.
![]()
