ജിദ്ദ: തിരുവനന്തപുരം പ്രവാസി അസോസിയേഷന് ജിദ്ദ (ടിപിഎ) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സുലൈമാനിയയിലെ നാദിര്വില്ലയില് ചേര്‍ന്ന nനിർവ്വാഹക സമിതിയാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്.
സുനില്‍ പിള്ള കല്ലമ്പലം(പ്രസിഡണ്ട് ), സാബിര്‍ അബ്ദുല്‍സലാം(ജനറല്‍ സെക്രട്ടറി), വിവേക് പിള്ള(ട്രഷറര്‍), നാസുമുദ്ദീന് മണനാക്ക് (ചെയര്മാന്), പ്രസാദ്, നിഷാദ് ആലംകോട് (വൈസ് പ്രസിഡന്റ്), ഷാനുമോന്‍ കരമന, വിശാല്‍ ചെറുന്നിയൂര്‍, (സെക്രട്ടറി), നൗഷാദ് ആറ്റിങ്ങല്‍ (ഓഡിറ്റര്‍), അന്‍വര്‍ കല്ലമ്പലം (ജീവകാരുണ്യ കണ്‍വീനര്‍), സുനില്‍ സയ്ദ്. (കള്‍ചറല്‍ സെക്രട്ടറി) എന്നിവരാണ് ഭാരവാഹികള്‍. സിറാജ് വടശ്ശേരിക്കോണം, ഹുസൈന് ബാലരാമപുരം എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു
![]()
