ദോഹ: ഖത്തറിലെ പ്രമുഖ പരിസ്ഥിതി സംഘടനയായ ചാലിയാര്‍ ദോഹയുടെ വുമണ്‍സ് വിങ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. വേള്‍ഡ് മെന്റല്‍ ഹെല്‍ത്ത് ഡേയോട് അനുബന്ധിച്ച് ഒക്ടോബര്‍ 10-ന് ആസ്റ്റര്‍ ഡി.എം.എച്ച്. ന്റിന്റെ സഹകരണത്തോടെ ചാലിയാര്‍ ദോഹ വുമണ്‍സ് ‘ സ്ട്രോങ്ങ് വുമണ്‍, സ്ട്രോങ്ങ് മൈന്‍ഡ്” എന്ന ക്യാപ്ഷനില്‍ നടത്തിയ ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തത്.
മുഹ്സിന സമീല്‍ കടലുണ്ടി( പ്രസിഡന്റ് ), ഫെമിന സലീം ചെറുവണ്ണൂര്‍( ജനറല്‍ സെക്രട്ടറി), ഷാന നസ്രി വാഴക്കാട്( ട്രഷറർ ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.യോഗത്തില്‍വൈസ് പ്രസിഡന്റ്മാരായി ലബീബ ടി കീഴുപറമ്പ്, ഷര്‍ഹാന നിയാസ് ബേപ്പൂര്‍ എന്നിവരെയും ലബീബ കൊടിയത്തൂര്‍, റിസാന പുള്ളിച്ചോല എടവണ്ണ, റിംഷിദ എം സി ഊര്‍ങ്ങാട്ടിരി എന്നിവരെ സെക്രട്ടറിമാരായും അഡൈ്വസറി കമ്മിറ്റിയില്‍ മുനീറ ബഷീര്‍ ചെയര്‍മാനായും, ഷഹാന ഇല്ലിയാസ് കണ്‍വിനറായും തെരഞ്ഞെടുക്കപ്പെട്ടു
![]()
