റിയാദ് : കൊണ്ടോട്ടി മണ്ഡലം കെ എം സി സി മണ്ഡലത്തിലെ മുൻസിപ്പൽ, പഞ്ചായത്തുകളിലെ പ്രവർത്തകരെയും കുടുംബങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് റിയാദിൽ നിന്നും 60 കിലോമീറ്റർ അകലെ ഉമ്മുൽശകൽ തടാകത്തിന്റെ ഓരം ചേർന്ന വിശാലമായ മരുഭൂപ്രദേശത്തുവെച്ച് ഈദ് സംഗമം നടത്തി.
വിവിധ കലാകായിക പരിപാടികളിൽ കുട്ടികളും മുതിർന്നവരും പങ്കെടുത്തു.ആവേശാരവത്തിലേറ്റിയ ഷൂടൗട്ട് മത്സരത്തിൽ ടീം ചെറുകാവ് ജേതാക്കളായി.വിവിധ ഭക്ഷണപാനീയങ്ങൾ വിളമ്പിയ ലൈവ് തട്ട്കട സംഗമത്തിന് ഗ്രാമത്തിന്റെ ഓർമ്മകൾ സമ്മാനിച്ചു.
വിജനമായ മരുഭൂപ്രദേശത്തിലൂടെയുള്ള ഓഫ്റോഡ് യാത്ര പലർക്കും നവ്യാനുഭവമായി. ആഷിക്ക് കൊണ്ടോട്ടി (പ്രോഗ്രാം ചെയർമാൻ )സലീം സിയാംകണ്ടം, വഹാബ് പുളിക്കൽ (കൺവീനർമാർ ) തുടങ്ങി മണ്ഡലം, മുൻസിപ്പൽ, പഞ്ചായത്ത് നേതാക്കൾ പരിപാടിക്ക് നേതൃത്വം നൽകി.
![]()
