കുവൈറ്റ്: വനിതാവേദി കുവൈറ്റ് കേന്ദ്ര സമ്മേളനത്തിൻ്റെ മുന്നോടിയായി നടത്തുന്ന യൂണിറ്റ് സമ്മേളനത്തിന് ഫഹാഹീൽ യൂണിറ്റ് സമ്മേളനത്തോടെ തുടക്കമായി. മൈഥിലി ശിവരാമൻ നഗറിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ പ്രശാന്തി ബിജോയി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ആശാലത ബാലകൃഷ്ണൻ സമ്മേളനം ഉത്ഘാടനം ചെയ്തു. യൂണിറ്റിൻ്റെ പ്രവർത്തനറിപ്പോർട്ട് കൺവീനർ കവിത അനൂപും, അനുശോചന കുറിപ്പ് ഷീന തോമസും അവതരിപ്പിച്ചു.
സമ്മേളനത്തിൽ വനിതാവേദികുവൈറ്റ് പ്രസിഡൻ്റ് അമിനാ അജ്നാസ്, ഉപദേശക സമിതി അംഗം ടി വി ഹിക്മത്ത്,വൈസ് പ്രസിഡൻ്റ് ഷിനി റോബോർട്ട്, ജോ.സെക്രട്ടറി പ്രസീത ജിതിൻ, കേന്ദ്രകമ്മിറ്റിഅംഗങ്ങളായ ബിന്ദു ദിലീപ്, ഷെറിൻ ഷാജു, സ്വപ്ന ജോർജ്, സുനിത സോമരാജ്, രാജലക്ഷ്മി ഷൈമേഷ് എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു.
പ്രമേയ കമ്മിറ്റിയ്ക്കു വേണ്ടി ലിപി പ്രസീത് സുമിത വിശ്വനാഥ് മിനിട്ട്സ് കമ്മിറ്റിയ്ക്കായി കൃഷ്ണ രജീഷ് ലിബി ബിജു, രജിസ്ട്രഷൻ കമ്മിറ്റിയ്ക്കുവേണ്ടി ദേവി സുഭാഷ് ലക്ഷ്മിപ്രിയ അജിത് എന്നിവർ പ്രവർത്തിച്ചു.
![]()
