ജിദ്ദ :
ജിദ്ദ സെന്‍ട്രല്‍ മീലാദ് യൂത്ത്ഫെസ്റ്റ് സമാപിച്ചു.
”തിരു നബി (സ)- ജീവിതം ദര്‍ശനം” എന്ന പ്രമേയത്തില്‍ ഐ സി എഫ് പ്രഖ്യാപിച്ച മീലാദ് കാമ്പയിനിന്റെ ഭാഗമായി നടന്ന ഫെസ്റ്റ് ഏറെ ശ്രദ്ധേയമായി.
മുഹ്യിദ്ധീന് സഖാഫിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടി ജിദ്ദ ഐ സിഎഫ് ജനറല്‍ സെക്രട്ടറി സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ പെരുവള്ളൂര്‍ ഉദ്ഘാടനം ചെയ്തു. ഐ സി എഫ് സെന്‍ട്രല്‍ പ്രസിഡണ്ട് ഹസ്സന് സഖാഫി അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ നേതാക്കളായ യഹ്യ ഖലീല്‍ നൂറാനി, മുഹമ്മദ് അന്‍വരി കൊമ്പം, അബൂ മിസ്ബാഹ് ഐക്കരപ്പടി എന്നിവര്‍ സംബന്ധിച്ചു.
പതിനഞ്ച് സെക്ടറുകളില്‍ നിന്നുള്ള വിജയികള്‍ മാറ്റുരച്ച യൂത്ത് ഫെസ്റ്റില്‍ ഷറഫിയ്യ സെക്ടര്‍ ഓവറോള്‍ ചാമ്പ്യന്മാരായി. അസീസിയ്യ സെക്ടര്‍ രണ്ടാം സ്ഥാനവും ഫൈസലിയ്യ സെക്ടര്‍ മൂന്നാം സ്ഥാനവും നേടി. ഐ സി എഫ് ഇന്റര്‍നാഷണല്‍ വെല്‍ഫെയര്‍ സെക്രട്ടറി മുജീബ് റഹ്മാന് എ ആര് നഗര്‍, നാഷണല്‍ ദഅവാ പ്രസിഡണ്ട് അബ്ദുറഹ്മാന് മളാഹിരി, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, ഹസ്സന് സഖാഫി എന്നിവര്‍ വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്തു.
മുഹ്സിന് സഖാഫി സ്വാഗതവും മന്‍സൂര്‍ മാസ്റ്റര്‍ മണ്ണാര്‍ക്കാട് നന്ദിയും പറഞ്ഞു. സൈദ് കൂമണ്ണ, ഹനീഫ പെരിന്തല്‍മണ്ണ , അബ്ദുള്‍ റസ്സാഖ് എടവണ്ണപ്പാറ, അബ്ദുള്‍ ഗഫൂര്‍ പുളിക്കല്‍, സക്കീര്‍ കൊണ്ടോട്ടി, മുഹമ്മദ് അലി മാസ്റ്റര്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
![]()
