ദോഹ: ഇശല്‍ മാല പത്താം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി പാട്ടു ജീവിതത്തിന്റെ മൂന്നു പതിറ്റാണ്ടു പിന്നിട്ട ഗായകനും സംഗീതജ്ഞനുമായ സയ്യിദ് മഷ്ഹൂദ് തങ്ങള്‍ക്കുള്ള സ്നേഹാദരവും, മുന്‍ ഖത്തര്‍ പ്രവാസിയും കവിയുമായ പി കെ ഖാലിദ് അനുസ്മരണവും സംഘടിപ്പിച്ചു. പ്രശസ്ത മാപ്പിള കവിയത്രിയായിരുന്ന എസ്.എം ജമീല ബീവിയുടെ മകനായ മഷ്ഹൂദ് തങ്ങള്‍ ഉമ്മയുടെ ഗാനങ്ങള്‍ സംഗീതം ചെയ്തും ആലപിച്ചുമാണ് പാട്ട് ജീവിതം തുടങ്ങിയത്. ഓള് ഇന്ത്യ റേഡിയോ ആര്‍ടിസ്റ്റായി ബാല്യകാലം മുതല്‍ പ്രവര്‍ത്തിച്ച തങ്ങള്‍ ഗാനമേളകളിലും കാസറ്റ് കാലത്തിലും തുടങ്ങി ഇന്നും സജീവ സാന്നിധ്യമാണ്.
മലയാളികള്‍ക്ക് സമ്മാനിച്ച ഖാലിദ് ജീവനുള്ള പ്രമേയങ്ങളെയും ചരിത്രത്തെയുമാണ് പ്രധാന രചനാ വിഷയമായി തിരഞ്ഞെടുത്തിരുന്നത് എന്ന് ഓര്‍മിച്ചു. അഷ്റഫുല്‍ അമ്പിയാ രാജാവിന് പൂമകള്‍, എന്ന മാപ്പിളപ്പാട്ടും ഉമ്മ എന്ന കവിതയും അദ്ദേഹത്തിന്റെ ഹിറ്റുകളില്‍ ഒന്നാണ്.
ഇശല്‍ മാല പത്താം വാര്‍ഷിക സാംസ്കാരിക സംഗമത്തിന്റെ പോസ്റ്റര്‍ പ്രകാശനം അരോമ ഫൈസല്‍ നിര്‍വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ട്രഷറര്‍ കാസിം അരിക്കുളം ഏറ്റുവാങ്ങി. അവശ കലാകാരന്മാര്ക്കു ഇശല്‍ മാല ഏര്‍പ്പെടുത്തുന്ന പെന്ഷന് പ്രഖ്യാപനത്തിന്റെ പോസ്റ്റര്‍ ലോഞ്ചിങ് കെ മുഹമ്മദ് ഈസ നിര്‍വഹിക്കുകയും സത്താര്‍ വില്ല്യപ്പള്ളി ഏറ്റുവാങ്ങുകയും ചെയ്തു. ഐസിബഎഫ് മാനേജിങ് കമ്മിറ്റി അംഗം സറീന അഹദ്, സുബൈര്‍ വാണിമേല്‍ തുടങ്ങിയവര്‍ സംസാരിച്ചു. മഷ്ഹൂദ് തങ്ങളുടെ നേതൃത്വത്തില്‍ സക്കീര്‍ സരിഗ, ഷമീര്‍ മലപ്പുറം, റിയാസ് യാസ്, ഫാരിഷ്, അഷ്റഫ് വാണിമേല്‍ എന്നിവര്‍ അണിനിരന്ന മെഹ്ഫിലും അരങ്ങേറി. ഷെഫീര്‍ വാടാനപ്പള്ളി അവതാരകനായിരുന്നു. മുസ്തഫ എലത്തൂര്‍ നന്ദി പറഞ്ഞു. നൗഷാദ് അബ്ജര്‍, ലത്തീഫ് പാതിരിപ്പറ്റ, റഹൂഫ് മലയില്‍ തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
![]()
