റിയാദ്: റിയാദിൽനിന്ന് കഴിഞ്ഞ ദിവസം കാണാതായ മൂവാറ്റുപുഴ സ്വദേശി തസ്ലീമിനെ കണ്ടെത്തി. സഹാഫ പോലീസ് സ്റ്റേഷനിൽനിന്നാണ് തസ്ലീമിനെ കണ്ടെത്തിയത്. കാണാതായ വിവരം അറിഞ്ഞത് മുതൽ റിയാദ് ഹെല്പ് ഡെസ്ക് കൂട്ടായ്മയിലെ സാമൂഹിക പ്രവര്‍ത്തകർ ഇദ്ദേഹത്തിന് വേണ്ടി അന്വേഷണം നടത്തിയിരുന്നു.റിയാദിന്റെ പല ഭാഗങ്ങളിലും ആശുപത്രികൾ അടക്കം പ്രവർത്തകർ അന്വേഷിച്ചിരുന്നു.
![]()
