ദുബായ്: വേൾഡ് മലയാളി കൗൺസിൽ ദുബായ് പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു.വർണാഭമായ ചടങ്ങോടെ ക്രൗൺ പ്ലാസ ഹോട്ടൽ ഹാളിൽ നടന്ന “ആർപ്പോ 2024” ആഘോഷം
ഗ്ലോബൽ ഗുഡ് വിൽ അംബസിഡർ ഐസക് ജോൺ പട്ടാണിപറമ്പിൽ ഉത്ഘാടനം ചെയ്തു.
പ്രശസ്ത മലയാള സിനിമതാരം അനുശ്രീ ഭദ്രദീപം തെളിയിച്ച ചടങ്ങിൽ ഗ്ലോബൽ പ്രസിഡന്റ് തോമസ് മൊട്ടക്കൽ മുഖ്യ അഥിതിയായിരുന്നു. ദുബായ് പ്രോവിൻസ് ചെയർമാൻ സുധീർ സുബ്രമണ്യൻ, പ്രസിഡന്റ് ലാൽ ഭാസ്കർ, വി.പി.അഡ്മിൻ രാജു തേവർമഠം എന്നിവർ ആശംസകൾ പറഞ്ഞു.
വേദിയിൽ ഹൈദരാബാദിൽ നിന്നെത്തിയ കലാകാരന്മാരുടെ നൃത്തവും അംഗങ്ങൾ അവതരിപ്പിച്ച കലാപ്രകടനങ്ങളും വളരെ വ്യത്യസ്ഥതപുലർത്തിയിരുന്നു.
ഗ്ലോബൽ വി.പി.മാരായ ചാൾസ് പോൾ, ഷാഹുൽ ഹമീദ്, സെക്രട്ടറി സി.എ.ബിജു, വർഗീസ് പനക്കൽ, ഇസ്താർ ഐസക്,ഷീല റെജി, രേഷ്മ റെജി, വി.എസ്. ബിജുകുമാർ, മിഡിലീസ്റ്റ് ഭാരവാഹികളായ സന്തോഷ് കെട്ടേത്, വിനേഷ് മോഹൻ, ജൂഡിൻ, തോമസ് ജോസഫ് മറ്റ് പ്രോവിൻസ് – റീജിയൻ പ്രതിനിധികൾ, ഓണം ജനറൽ കൺവീനർ സുധീർ നായർ, പ്രോഗ്രാം ഡയറക്ടർ ലക്ഷ്മി ലാൽ, ടെസ്സി,റാണി സുധീർ, ഷബ്ന സുധീർ, ജോൺ ഷാരി, അൽഫോൻസ്, ജോൺ എന്നിവർ നേതൃത്വം നൽകി.
സെക്രട്ടറി ബേബി വർഗീസ് സ്വാഗതവും
ട്രഷറർ അരുൺ ബാബു ജോർജ് നന്ദിയും പറഞ്ഞു.
![]()
