എറണാകുളം :കോതമംഗലത്ത് എത്തിയ സൗദി കെ എം സി സി നാഷണൽ കമ്മിറ്റി സെക്രട്ടറി നാസ്സർ ഇടവനക്കാടിനെ കോതമംഗലം നഹാ ചാരിറ്റബിൾ ഫൗണ്ടേഷൻ ആദരിച്ചു. ചെയർമാൻ എം എം അഷ്റഫിന്റെ നേതൃത്വത്തിൽ ഫൗണ്ടേഷന്റെ ഉപഹാരം മുസ്ലിം ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പി എം സക്കറിയ അദ്ദേഹത്തിന് കൈമാറി. ഭാരവാഹികളായ കെ എം ഷംസുദ്ദീൻ,എം എം അബ്ദുൽ റഹ്മാൻ സാർ,പി എം ഹസ്സൻ കുഞ്ഞ് എം എം ഹസ്സൻ എന്നിവർ സംബന്ധിച്ചു.
![]()
