ദോഹ: ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയും ജില്ലാ കമ്മിറ്റികളും സംയുക്തമായി പത്മശ്രീ സി കെ മേനോന് അനുസ്മരണ സമ്മേളനം നടത്തി.
യശ:ശരീരനായ പത്മശ്രീ അഡ്വ സി കെ മേനോന്റെ അഞ്ചാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ദോഹ ഓള്‍ഡ് ഐഡിയല്‍ സ്കൂള്‍ ഡയനാമിക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് അന്‍വര്‍ സാദത്ത് അധ്യക്ഷത വഹിച്ചു. ഒ ഐ സി സി ഇന്‍കാസ് മുന്‍ പ്രസിഡണ്ടും പ്രീയദര്‍ശിനി പബ്ലിക്കേഷന്‍സ് ഖത്തര്‍ കോര്‍ഡിനേറ്ററുമായ ജോണ്‍ഗില്‍ബര്‍ട്ട് സി കെ മേനോന് അനുസ്മരണ പ്രഭാഷണം നടത്തി.
ഒ ഐ സി സി ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി മനോജ് കൂടല്‍ സ്വാഗതം പറഞ്ഞു.
![]()
