കുവൈത്തിൽ കോട്ടയം സ്വദേശി നിര്യാതനായി.കോട്ടയം പെരുവ കാരിക്കോട് സ്വദേശി പാലക്കുന്നേൽ വീട്ടിൽ റോയ് എബ്രഹാം(62) ആണ് മരിച്ചത്.
സാൽമിയയിൽ ആയിരുന്നു താമസം. 30 വർഷത്തിലേറെയായി കുവൈത്തിൽ പ്രവാസിയാണ് ഇദ്ദേഹം. ഭാര്യ: സൂസൻ റോയ് (ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ അധ്യാപിക). മകൻ: എബ്രഹാം റോയ് (ടി.സി.എസ് കൊച്ചി)
![]()
