ദോഹ: പതിനാലാം എഡിഷന് പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായി കലാലയം സാംസ്കാരിക വേദി ഗ്ലോബല്‍ കലാലയം പുരസ്കാരങ്ങള്‍ക്ക് സൃഷ്ടികള്‍ ക്ഷണിച്ചു. ഇന്ത്യക്ക് പുറത്തുള്ള പ്രവാസി മലയാളികളുടെ മലയാള കഥ, കവിത വിഭാഗങ്ങളിലാണ് പുരസ്കാരം നല്‍കുന്നത്. ഒക്ടോബര്‍ പതിനഞ്ചിനു മുമ്പ് ലഭിക്കുന്ന സൃഷ്ടികളില്‍ നിന്ന് വിദഗ്ധ ജൂറി തിരഞ്ഞെടുക്കുന്ന രചനകളാണ് പുരസ്കാരത്തിന് പരിഗണിക്കുക. നേരത്തെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മൗലിക രചനകളാണ് പുരസ്കാരത്തിന് സമര്‍പ്പിക്കേണ്ടത്.
കവിത 40 വരിയിലും കഥ 500 വാക്കിലും കവിയരുത്. സൃഷ്ടികള്‍ [email protected] എന്ന ഇ-മെയിലിലേക്ക് പിഡിഎഫ് ഫോര്‍മാറ്റില്‍ അയക്കുക. മെയില്‍ ബോഡിയില്‍ പേര്, മൊബൈല്‍ നമ്പര്‍, ജോലി ചെയ്യുന്ന രാജ്യം എന്നിവ നിര്‍ബന്ധമായും ചേര്‍ക്കുക. രചയിതാവിന്റെ പേരും, വിവരങ്ങളും സൃഷ്ടിയോടൊപ്പം പിഡിഎഫില്‍ ചേര്‍ക്കരുത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 66313415 എന്ന നമ്പറില്‍ ബന്ധപ്പെടുക
![]()
