ദുബായ് : ഷാർജ പുസ്തകോത്സവത്തിൻ്റെ 43ആം പതിപ്പ് നവംബർ 6 മുതൽ 17വരെ ഷാർജ എക്സ്പോ സെൻ്ററിൽ നടക്കും. ‘ഇത് ഒരു പുസ്തകത്തിൽ തുടങ്ങുന്നു’ എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ മേള നടക്കുക.112 രാജ്യങ്ങളിൽനിന്നായി അന്താരാഷ്ട്രതലത്തിലുള്ള 2,500-ലധികം പ്രസിദ്ധീകരണ സ്ഥാപനങ്ങൾ മേളയുടെ ഭാഗമാകുമെന്നും ഷാർജ ബുക്ക് അതോറിറ്റി അറിയിച്ചു.
മൊറോക്കോ ആണ് പ്രത്യക വിശിഷ്ടാതിഥിയായി എത്തുന്ന രാജ്യം. മൊറോക്കൻ സാഹിത്യവും സർഗ്ഗാത്മകതയും പ്രദർശിപ്പിക്കുന്ന വർക്ക്ഷോപ്പുകൾ, ബുക്ക് സൈനിംഗ്, കലാപരമായ പ്രകടനങ്ങൾ എന്നിവയും ഉണ്ടാകും. സാഹിത്യ-ബൗദ്ധിക മേഖലകളിലെ പ്രമുഖരായ മൊറോക്കൻ വ്യക്തികൾ സാംസ്കാരികവും വിജ്ഞാനവുമായ കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിന് പാനൽ ചർച്ചകൾക്ക് നേതൃത്വം നൽകും
![]()
