റിയാദ്: സൗദി ദേശീയ ഗെയിംസ് ബാഡ്മിന്റണില്‍ ഹാട്രിക് സ്വര്‍ണ മെഡല്‍ നേടിയ ഖദീജ നിസ, റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ മാനേജിംഗ് കമ്മറ്റി ചെയര്പേഴ്സന് ഷഹനാസ് അബ്ദുല്‍ ജലീല്‍ എന്നിവരെ റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം ആദരിച്ചു. റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം ഓണാഘോഷ പരിപാടി ‘മഹര്‍ജാന്‍ മലയാളം’ പരിപാടിയിലായിരുന്നു ആദരവ് നൽകിയത്.പ്രസിഡന്റ് നസ്റുദ്ദീന്‍ വിജെ അധ്യക്ഷത വഹിച്ചു.
ഒന്നാമത് ദേശീയ ഗെയിംസ് മുതല്‍ പിന്തുണയും പ്രോത്സാഹനവും നല്കി ഒപ്പം നിന്നവരോട് അങ്ങേയറ്റം കടപ്പാടുണ്ടെന്ന് മറുപടി പ്രസംഗത്തില്‍ ഖദീജ നിസ പറഞ്ഞു. ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ പരിച്ഛേദമാണ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍. വലിയ ഉത്തരവാദിത്തമാണെന്ന ഉത്തമ ബോധ്യമുണ്ട്. എല്ലാവരുടെയും പിന്തുണ ആവശ്യമാണെന്ന് ഷഹനാസ് അബ്ദുല്‍ ജലീലും പറഞ്ഞു. മീഡിയാ ഫോറം മുന്‍ ഭാരവാഹികളെയും പരിപാടിയില്‍ ആദരിച്ചു. ഷഫീഖ് കിനാലൂര്‍, നൗഫല്‍ പാലക്കാടന്‍, ജയന് കൊടുങ്ങല്ലൂര്‍, നാദിര്‍ഷാ റഹ്മാന് എന്നിവരെ പ്രശംസാപത്രം സമ്മാനിച്ചാണ് ആദരിച്ചത്.
ഭാരവഹികളായ നാദിര്‍ഷാ റഹ്മാന്, സുലൈമാന്‍ ഊരകം, ജയന് കൊടുങ്ങല്ലൂര്‍, ജലീല്‍ ആലപ്പുഴ, മുജീബ് ചങ്ങരംകുളം, കനകലാല്‍, ഹാരിസ് ചോല, ഷിബു ഉസ്മാന്, ഷമീര്‍ ബാബു എന്നിവര്‍ നേതൃത്വം നല്കി.
ഷംനാദ് കരുനാഗപ്പളളി സ്വാഗതവും നൗഫല്‍ പാലക്കാടന്‍ നന്ദിയും പറഞ്ഞു.
![]()
