റിയാദ് :സോഷ്യൽ മലയാളി കൾച്ചറൽ കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു.‘ഓണം പൊന്നോണം 2024’ എന്ന പേരിൽ മലാസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടികൾ ഏറെ ശ്രദ്ധേയമായി.പ്രസിഡന്റ് റഫീഖ് പട്ടാമ്പിയുടെ അധ്യക്ഷതയിൽ കൂടിയ സംസ്കാരിക സമ്മേളനം ഇന്ത്യൻ എംബസി ഡി സി എം അബു മാത്തൻ ജോർജ്ജ് ഉത്ഘാടനം ചെയ്തു.കോഡിനേറ്റർ ജിന്റോ തോമസ് ആമുഖ പ്രസംഗം നടത്തി.മനുസ്മൃതി അബു,ഇന്ത്യൻ എംബസി പ്രതിനിധി പുഷ്പരാജ്,ഡോ. റഷീദ്,കൂട്ടായ്മ ജനറൽ സെക്രട്ടറി ഫൈസൽ മുനീർ,ജോയിന്റ് സെക്രട്ടറി ഷിജി ഫ്രാൻസിസ്, പോഗ്രാം കൺവീനർ ബിനോയ് ഉൽഹാന്നാൻ,അഹമ്മദ് കുട്ടി (കോഡിനേറ്റർ )റിയാദിലെ വിവിധ സംഘടനകളെയും സ്പോൺസർമാരെയും പ്രതിനിധാനം ചെയ്ത് ശിഹാബ് കൊട്ടുകാട് (സാമൂഹ്യ പ്രവർത്തകൻ ),സിദ്ധിഖ് തുവ്വൂർ (സാമൂഹ്യ പ്രവർത്തകൻ ),(ഡോമനിക് സാവിയോ (റിയാദ് ടാക്കിസ് ), സ്പോൺസറന്മാരായ മുഹമ്മദ് ഹബീബ്,ബിനോയ് കെ പി,റംഷീദ്,ജിൻഷാദ്,ഷമീർ,കബീർ,ബിനു വിസ്മയ തുടങ്ങിയവർ സംസാരിച്ചു.

ട്രഷറർ ബേബി തോമസ് സ്വാഗതവുംവൈസ് പ്രസിഡന്റ് ജോണി തോമസ് നന്ദിയും പറഞ്ഞു.
ഡി സി എം അബു മാത്തൻ ജോർജിന് ഉപഹാരം പോഗ്രാം കൺവീനവർ സിജോയ് ചാക്കോ നൽകി.അബുമാത്തൻ ജോർജ് നെ എക്സിക്യൂട്ടീവ് മെമ്പർ ജയ്സൺ തോമസ്,മനുസ്മൃതി അനുവിനെ കോഡിനേറ്റർ ഷോശാമ്മ,ശിഹാബ് കൊട്ടുകാടിനെ പോഗ്രാം കൺവീനർ രഞ്ജു പാടത്, സിദ്ധിക്ക് തുവ്വൂരിനെ ജോയിന്റ് ട്രഷറർ മുരുകൻ പിള്ളയും പൊന്നാട അണിയിച്ച് ആദരിച്ചു.
ഗീത,അൻജു,ഫൗസി,ഫ്ലോറിൻ അനു, ജസ് റ്റിൻ,ജാൻസി, അബി, സൗമ്യ,രജിത, സുധിജോബിൻ, ബാബു ജോസഫ്, ബിജി,നൗഷാദ്, എന്നിവർ നേതൃത്വം കൊടുത്തു
കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ചടങ്ങിനെ ഏറെ ആകർഷകമാക്കി.

ഷിജി ഫ്രാൻസിസിന്റെ നേതൃത്വത്തിൽ ലേഡീസ് വിങ് അവതരിപ്പിച്ച കൈകൊട്ടിക്കളി , സ്റ്റാഫ് കളുടെ ഫ്യൂഷൻ ഡാൻസും സദസ്സിന് പുതിയ ദൃശ്യാനുഭവമായിരുന്നു.അംഗങ്ങൾ അവതരിപ്പിച്ച നൃത്തങ്ങൾ, പാട്ട്, കവിത എന്നിവ വളരെ ഹൃദ്യമായിരുന്നു. തങ്കച്ചൻ വർഗീസ് (ഓർക്കസ്ട്രാ), മാവേലി, പുലികളി, ശിങ്കാരി മേളം പ്രകടനവും എല്ലാവരും വളരെയധികം ആസ്വദിച്ചു.
![]()
