റിയാദ്: സൗദി അറേബ്യയിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളുടെയും ക്ലിനിക്കുകളുടെയും പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി മുഹമ്മദ് അല്ഷമാരിയെ നിയമിച്ചതായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ അറിയിച്ചു. കെഎസ്എയിലെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ വിപുലീകരണ പദ്ധതികള്‍ ഊര്‍ജ്ജിതമാക്കാനും, ഹെല്‍ത്ത് കെയര്‍ രംഗത്തെ സാന്നിധ്യം ശക്തമാക്കാനും ലക്ഷ്യമിട്ടാണ് ഈ നിയമനം.
ഹെല്‍ത്ത് കെയര്‍ സ്ട്രാറ്റജി, കണ്‍സള്‍ട്ടിംഗ്, ഇന്‍വെസ്റ്റ്മെന്റ്, ഓപ്പറേഷന്‍സ് മാനേജ്മെന്റ് എന്നിവയില്‍ വൈദഗ്ധ്യമുള്ള മുഹമ്മദ് അല്‍ഷമാരി, രോഗ്യ സംരക്ഷണത്തിലും, ഇന്‍ഷുറന്‍സ് രംഗത്തും രണ്ട് പതിറ്റാണ്ടോളം അനുഭവ സമ്പത്തുള്ള വ്യക്തിത്വമാണ്. അരാംകോ, സാബിക്, റോയല്‍ കമ്മീഷന് ഹോസ്പിറ്റല്‍, മെഡ്ഗള്‍ഫ്, ഡോ. സുലൈമാന്‍ അല്‍ ഹബീബ് തുടങ്ങിയ മുന്‍നിര സ്ഥാപനങ്ങളില്‍ അദ്ദേഹം നേതൃസ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ആസ്റ്ററിന്റെ ഭാഗമാകുന്നതിന് മുന്‍പ് സൗദി കായിക മന്ത്രാലയത്തില്‍ സ്പോര്‍ട്സ് മെഡിസിന് അഡൈ്വസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആസൂത്രണം, തന്ത്രപരമായ നിലപാടുകള്‍, വികസനം, വളര്‍ച്ചാ വിപുലീകരണം, സേവന വിതരണം, പ്രധാന പങ്കാളിത്തം എന്നിവക്ക അദ്ദേഹം തന്റെ പുതിയ റോളില്‍ മേല്‍നോട്ടം വഹിക്കും. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ എഫ്സെഡ്സി മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ അലിഷാ മൂപ്പന് റിപ്പോര്‍ട്ട് ചെയ്യുകയും, തന്ത്രപരമായ ലക്ഷ്യങ്ങള്‍ വിജയകരമായി നടപ്പിലാക്കുന്നത് ഉറപ്പാക്കാന്‍ ഫങ്ഷണല്‍ ലീഡുകളുമായി അദ്ദേഹം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യും.
സൗദി അറേബ്യയിലെ ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ക്ലിനിക്ക്സിന്റെ സിഇഒ ആയി മുഹമ്മദ് അല്ഷമാരിയെ സ്വാഗതം ചെയ്യുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന്, നിയമനത്തെ കുറിച്ച് സംസാരിച്ച ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ എഫ്സെഡ്സി മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ അലിഷ മൂപ്പന് പറഞ്ഞു. ആരോഗ്യ സംരക്ഷണത്തിലും ഇന്ഷുറന്സിലുമുള്ള അദ്ദേഹത്തിന്റെ വിപുലമായ അനുഭവവും, തന്ത്രപരമായ വീക്ഷണവും നേതൃത്വവും, ആസ്റ്ററിന്റെ രാജ്യത്തെ വളര്‍ച്ചയ്ക്കും, വിപുലീകരണത്തിനുമുള്ള കാഴ്ചപ്പാടിന് ശക്തിപകരും. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ മികവിന്റെയും നവീകരണത്തിന്റെയും പാരമ്പര്യം പടുത്തുയര്‍ത്തുന്നത് തുടരുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. രോഗികള്‍ക്ക് സാധ്യമായ ഏറ്റവും മികച്ച പരിചരണം നല്‍കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധത കൂടുതല്‍ ശക്തിപ്പെടുത്താനും അദ്ദേഹത്തിന്റെ സാന്നിധ്യം സഹായിക്കുമെന്നും അലീഷാ മൂപ്പന് വ്യക്തമാക്കി.ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ഭാഗമാകുന്നതിലും, സൗദി അറേബ്യയിലെ ആരോഗ്യപരിരക്ഷ മേഖലയെ പുതിയ തലത്തിലേക്കുയര്‍ത്താനുള്ള ആസ്റ്ററിന്റെ വീക്ഷണം കാര്യക്ഷമമാക്കാനുള്ള പ്രയത്നത്തിലേര്പ്പെടാന് സാധിക്കുന്നതിലും അതിയായ സന്തോഷമുണ്ടെന്ന് സൗദി അറേബ്യയിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളുടെയും ക്ലിനിക്കുകളുടെയും പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിതനായ മുഹമ്മദ് അല്‍ഷമാരി പറഞ്ഞു.
![]()
